Home Bibles സദൃശവാക്യങ്ങൾ 1:10 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 1:10 · മലയാളം ബൈബിൾ

മകനേ, പാപികള്‍ നിന്നെ വശീകരിച്ചാല്‍ വഴിപ്പെട്ടുപോകരുതു.

Cross references

ഉല്പത്തി 37:20

ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.

ഉല്പത്തി 39:7

യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേല്‍ കണ്ണു പതിച്ചുഎന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

ആവർത്തനം 13:8

നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാര്‍വ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാന്‍ നോക്കിയാല്‍

ന്യായാധിപന്മാർ 16:16

ഇങ്ങനെ അവള്‍ അവനെ ദിവസംപ്രതി വാക്കുകളാല്‍ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവന്‍ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീര്‍ന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.

സങ്കീർത്തനങ്ങൾ 1:1

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും

സങ്കീർത്തനങ്ങൾ 50:18

കള്ളനെ കണ്ടാല്‍ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.

സദൃശവാക്യങ്ങൾ 7:21

ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാല്‍ അവള്‍ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിര്‍ബ്ബന്ധിക്കുന്നു.

സദൃശവാക്യങ്ങൾ 13:20

ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.

സദൃശവാക്യങ്ങൾ 16:29

സഹാസക്കാരന്‍ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയില്‍ നടത്തുകയും ചെയ്യുന്നു.

സദൃശവാക്യങ്ങൾ 20:19

നുണയനായി നുടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല്‍ വിടുവായനോടു ഇടപെടരുതു.

സദൃശവാക്യങ്ങൾ 24:2

അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.

യേശയ്യാവ് 33:15

നീതിയായി നടന്നു നേര്‍ പറകയും പീഡനത്താല്‍ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേള്‍ക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവന്‍ ;

റോമർ 16:18

അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.

എഫേസ്യർ 5:11

ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.

Interlinear

Choose Theme