നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ ചെല്ലുന്നവനോ ബുദ്ധിഹീനന്‍ .
Cross references
നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും.
പിന്നെ അവര്‍ ബാല്‍ബെരീത്തിന്റെ ക്ഷേത്രത്തില്‍നിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക്‍ തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവര്‍ക്കും നായകനായ്തീര്‍ന്നു.
വ്യര്‍ത്ഥന്മാരോടുകൂടെ ഞാന്‍ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കല്‍ ഞാന്‍ ചെന്നിട്ടുമില്ല.
യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ;
മകനേ, പാപികള്‍ നിന്നെ വശീകരിച്ചാല്‍ വഴിപ്പെട്ടുപോകരുതു.
ദുഷ്ടന്മാരുടെ പാതയില്‍ നീ ചെല്ലരുതു; ദുര്‍ജ്ജനത്തിന്റെ വഴിയില്‍ നടക്കയുമരുതു;
സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനന്‍ ; അങ്ങനെ ചെയ്യുന്നവന്‍ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
ഭോഷന്മാരുടെ ഇടയില്‍ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തില്‍ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.
ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന്‍ ! വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നുകൊള്‍വിന്‍ .
ഭോഷത്വമായവള്‍ മോഹപരവശയായിരിക്കുന്നു; അവള്‍ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.
അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയുന്നതു;
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
സാധുക്കളുടെ കൃഷി വളരെ ആഹാരം നലകുന്നു; എന്നാല്‍ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.
കാളകള്‍ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.
എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണംകൊണ്ടോ ഞെരുക്കമേ വരു.
ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.
കോലാടുകളുടെ പാല്‍ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.
നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ ചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.
മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവര്‍ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
കള്ളന്‍ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാന്‍ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവര്‍ത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.
പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങള്‍ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകല്‍ വേലചെയ്തു പോന്നതു
വിശേഷാല്‍ പരിച്ഛേദനക്കാര്‍ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവര്‍ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.