മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവര്‍ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
Cross references
വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാന്‍ കഴിയാത്തവയുമായ മിത്ഥ്യാമൂര്‍ത്തികളോടു നിങ്ങള്‍ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.
അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവന്‍ ചെയ്ത നിയമത്തെയും അവന്‍ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവര്‍ വ്യാജത്തെ പിന്തുടര്‍ന്നു വ്യര്‍ത്ഥന്മാരായിത്തീര്‍ന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവര്‍ പിന്തുടര്‍ന്നു.
മിത്ഥ്യാമൂര്‍ത്തികളെ സേവിക്കുന്നവരെ ഞാന്‍ പകെക്കുന്നു; ഞാനോ യഹോവയില്‍ ആശ്രയിക്കുന്നു.
ചേറ്റില്‍നിന്നു എന്നെ കയറ്റേണമേ; ഞാന്‍ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യില്‍നിന്നും ആഴമുള്ള വെള്ളത്തില്‍നിന്നും എന്നെ വിടുവിക്കേണമേ.
എന്റെ ആത്മാവു എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്റെ പാതയെ അറിയുന്നു. ഞാന്‍ നടക്കുന്ന പാതയില്‍ അവര്‍ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.
എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നുഅവര്‍ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.
അവരോ അനുസരിക്കയും ചെവി ചായ്ക്കയും ചെയ്യാതെ ഔരോരുത്തന്‍ താന്താന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; ആകയാല്‍ ഞാന്‍ അവരോടു ചെയ്‍വാന്‍ കല്പിച്ചതും അവര്‍ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ ഒക്കെയും ഞാന്‍ അവരുടെ മേല്‍ വരുത്തിയിരിക്കുന്നു.
ആകയാല്‍ നീ ഈ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിക്കരുതു; അവര്‍ക്കും വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുതു; അവര്‍ അനര്‍ത്ഥംനിമിത്തം എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കയില്ല.
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ ചെന്നു, യെഹൂദാരാജാക്കന്മാര്‍ അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്റെ വാതില്‍ക്കലും യെരൂശലേമിന്റെ എല്ലാവാതില്‍ക്കലും നിന്നുകൊണ്ടു അവരോടു പറക
സകലജാതികളുമായുള്ളോരേ, കേള്‍പ്പിന്‍ ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊള്‍വിന്‍ ; യഹോവയായ കര്‍ത്താവു, തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു കര്‍ത്താവു തന്നേ, നിങ്ങള്‍ക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.
പണിക്കാരന്‍ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാന്‍ അതിനാലോ, പണിക്കാരന്‍ വ്യാജം ഉപദേശിക്കുന്ന വാര്‍പ്പുവിഗ്രഹത്തില്‍ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂര്‍ത്തികളെ ഉണ്ടാക്കുവാന്‍ അതിനാലോ എന്തു പ്രയോജനം ഉള്ളു?