Home Bibles സദൃശവാക്യങ്ങൾ 20:19 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 20:19 · മലയാളം ബൈബിൾ

നുണയനായി നുടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല്‍ വിടുവായനോടു ഇടപെടരുതു.

Cross references

ലേവ്യപുസ്തകം 19:16

സഹോദരനെ നിന്റെ ഹൃദയത്തില്‍ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേല്‍ വരാതിരിപ്പാന്‍ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.

സങ്കീർത്തനങ്ങൾ 101:5

വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.

സദൃശവാക്യങ്ങൾ 11:13

ഏഷണിക്കാരനായി നടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.

സദൃശവാക്യങ്ങൾ 13:3

വായെ കാത്തുകൊള്ളുന്നവന്‍ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളര്‍ക്കുംന്നവന്നോ നാശം ഭവിക്കും.

സദൃശവാക്യങ്ങൾ 16:29

സഹാസക്കാരന്‍ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയില്‍ നടത്തുകയും ചെയ്യുന്നു.

സദൃശവാക്യങ്ങൾ 18:8

ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

സദൃശവാക്യങ്ങൾ 24:21

മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.

സദൃശവാക്യങ്ങൾ 26:20

വിറകു ഇല്ലാഞ്ഞാല്‍ തീ കെട്ടു പോകും; നുണയന്‍ ഇല്ലാഞ്ഞാല്‍ വഴക്കും ഇല്ലാതെയാകും.

റോമർ 16:18

അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.

Interlinear

Choose Theme