യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേല്‍ കണ്ണു പതിച്ചുഎന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
Cross references
ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.
അവന്‍ ഭക്ഷിക്കേണ്ടതിന്നു അവള്‍ അവയെ അവന്റെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ പിടിച്ചു അവളോടുസഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
ഞാന്‍ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ.
അതു നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
നിന്റെ യൌവനശക്തി അന്യന്മാര്‍ക്കും നിന്റെ ആണ്ടുകള്‍ ക്രൂരന്നും കൊടുക്കരുതു.
വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
അവള്‍ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു
അതുകൊണ്ടു ഞാന്‍ നിന്നെ കാണ്മാന്‍ ആഗ്രഹിച്ചു. നിന്നെ എതിരേല്പാന്‍ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.
അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു.
എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൌന്ദര്യത്തെ വഷളാക്കി, വഴി പോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചു.
ഭര്‍ത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
നിന്റെ പരസംഗത്തില്‍ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കല്‍ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
എന്നാല്‍ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായ സമീപസ്ഥരായ അശ്ശൂര്‍യ്യരെ മോഹിച്ചു,
ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
അവര്‍ നേര്‍വഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയില്‍ നടന്നു.
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു.