ഔരോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.
Cross references
യഹോവ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവര്‍ കടക്കാതിരിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?
മൊര്‍ദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേര്‍രാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേര്‍ അതു മൊര്‍ദ്ദെഖായിയുടെ നാമത്തില്‍ രാജാവിനെ ഗ്രഹിപ്പിച്ചു.
എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന്നു ആരെങ്കിലും ഇടര്‍ച്ച വരുത്തിയാലോ അവന്റെ കഴുത്തില്‍ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തില്‍ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.
സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിന്‍ .
ആകയാല്‍ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊള്‍ക.
എന്നാല്‍ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍ തന്നേ പ്രസാദിക്കാതിരിക്കയും വേണം.
എന്നാല്‍ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാര്‍ക്കും യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍ .
ഔരോരുത്തന്‍ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ദൈവസഭെക്കും ഇടര്‍ച്ചയല്ലാത്തവരാകുവിന്‍ .
ശരീരത്തില്‍ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങള്‍ തന്നേ ആവശ്യമുള്ളവയാകുന്നു.
സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല.
ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ഒന്നിലും ഇടര്‍ച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ
ആര്‍ ബലഹീനനായിട്ടു ഞാന്‍ ബലഹീനനാകാതെ ഇരിക്കുന്നു? ആര്‍ ഇടറിപ്പോയിട്ടു ഞാന്‍ അഴലാതിരിക്കുന്നു?
എന്നാല്‍ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങള്‍ നിവര്‍ത്തിക്കുന്നു എങ്കില്‍ നന്നു.