Home Bibles 1 കൊരിന്ത്യർ 8:9 · മലയാളം ബൈബിൾ
1 കൊരിന്ത്യർ 8:9 · മലയാളം ബൈബിൾ

എന്നാല്‍ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാര്‍ക്കും യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍ .

Cross references

ലേവ്യപുസ്തകം 19:14

ന്യായവിസ്താരത്തില്‍ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.

യേശയ്യാവ് 35:3

തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍ ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിന്‍ .

യേശയ്യാവ് 57:14

നികത്തുവിന്‍ ‍, നികത്തുവിന്‍ ‍, വഴി ഒരുക്കുവിന്‍ ‍; എന്റെ ജനത്തിന്റെ വഴിയില്‍ നിന്നു ഇടര്‍‍ച്ച നീക്കിക്കളവിന്‍ എന്നു അവന്‍ അരുളിച്ചെയ്യുന്നു

യെഹെസ്കേൽ 14:3

മനുഷ്യപുത്രാ, ഈ പുരുഷന്മാര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; അവര്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ?

യെഹെസ്കേൽ 44:12

അവര്‍ അവരുടെ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷചെയ്തു, യിസ്രായേല്‍ഗൃഹത്തിന്നു അകൃത്യഹേതുവായ്തീര്‍ന്നതുകൊണ്ടു ഞാന്‍ അവര്‍ക്കും വിരോധമായി കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കുന്നു; അവര്‍ തങ്ങളുടെ അകൃത്യം വഹിക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

മത്തായി 18:6

എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന്നു ആരെങ്കിലും ഇടര്‍ച്ച വരുത്തിയാലോ അവന്റെ കഴുത്തില്‍ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തില്‍ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.

മത്തായി 18:10

ഈ ചെറിയവരില്‍ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .

ലൂക്കോസ് 17:1

അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞതുഇടര്‍ച്ചകള്‍ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.

റോമർ 14:1

സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തില്‍ ബലഹീനനായവനെ ചേര്‍ത്തുകൊള്‍വിന്‍ .

റോമർ 14:13

അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടര്‍ച്ചയോ തടങ്ങലോ വെക്കാതിരിപ്പാന്‍ മാത്രം ഉറെച്ചുകൊള്‍വിന്‍

റോമർ 14:20

ഭക്ഷണംനിമിത്തം ദൈവനിര്‍മ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടര്‍ച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.

റോമർ 15:1

എന്നാല്‍ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍ തന്നേ പ്രസാദിക്കാതിരിക്കയും വേണം.

1 കൊരിന്ത്യർ 8:10

അറിവുള്ളവനായ നീ ക്ഷേത്രത്തില്‍ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തന്‍ കണ്ടാല്‍, ബലഹീനനെങ്കില്‍ അവന്റെ മനസ്സാക്ഷി വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുവാന്‍ തക്കവണ്ണം ഉറെക്കയില്ലയോ?

1 കൊരിന്ത്യർ 8:12

ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.

1 കൊരിന്ത്യർ 9:22

ബലഹീനന്മാരെ നേടേണ്ടതിന്നു ഞാന്‍ ബലഹീനര്‍ക്കും ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.

1 കൊരിന്ത്യർ 10:24

ഔരോരുത്തന്‍ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.

1 കൊരിന്ത്യർ 10:29

മനസ്സാക്ഷി എന്നു ഞാന്‍ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല്‍ വിധിക്കപ്പെടുന്നതു എന്തിന്നു?

1 കൊരിന്ത്യർ 10:32

യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ദൈവസഭെക്കും ഇടര്‍ച്ചയല്ലാത്തവരാകുവിന്‍ .

2 കൊരിന്ത്യർ 11:21

അതില്‍ ഞങ്ങള്‍ ബലഹീനരായിരുന്നു എന്നു ഞാന്‍ മാനംകെട്ടു പറയുന്നു. എന്നാല്‍ ആരെങ്കിലും ധൈര്‍യ്യപ്പെടുന്ന കാര്‍യ്യത്തില്‍--ഞാന്‍ ബുദ്ധിഹീനനായി പറയുന്നു--ഞാനും ധൈര്‍യ്യപ്പെടുന്നു.

ഗലാത്യർ 5:13

സഹോദരന്മാരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ .

1 പത്രോസ് 2:16

സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിന്‍ .

2 പത്രോസ് 2:19

കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താല്‍ ലോകത്തിന്റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ വീണ്ടും കുടുങ്ങി തോറ്റുപോയാല്‍ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ അധികം വഷളായിപ്പോയി.

വെളിപ്പാട് 2:14

എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ടു; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു.

Interlinear

Choose Theme