Home Bibles 1 കൊരിന്ത്യർ 10:32 · മലയാളം ബൈബിൾ
1 കൊരിന്ത്യർ 10:32 · മലയാളം ബൈബിൾ

യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ദൈവസഭെക്കും ഇടര്‍ച്ചയല്ലാത്തവരാകുവിന്‍ .

Cross references

രൂത്ത് 3:14

അങ്ങനെ അവള്‍ രാവിലെവരെ അവന്റെ കാല്‍ക്കല്‍ കിടന്നു; ഒരു സ്ത്രീ കളത്തില്‍ വന്നതു ആരും അറിയരുതെന്നു അവന്‍ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവള്‍ എഴുന്നേറ്റു.

പ്രവൃത്തികൾ 20:28

നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍ .

പ്രവൃത്തികൾ 24:16

അതു കൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നു.

റോമർ 14:13

അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടര്‍ച്ചയോ തടങ്ങലോ വെക്കാതിരിപ്പാന്‍ മാത്രം ഉറെച്ചുകൊള്‍വിന്‍

1 കൊരിന്ത്യർ 8:13

ആകയാല്‍ ആഹാരം എന്റെ സഹോദരന്നു ഇടര്‍ച്ചയായിത്തീരും എങ്കില്‍ എന്റെ സഹോദരന്നു ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു ഞാന്‍ ഒരുനാളും മാംസം തിന്നുകയില്ല.

1 കൊരിന്ത്യർ 10:33

ഞാനും എന്റെ ഗുണമല്ല, പലര്‍ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

1 കൊരിന്ത്യർ 11:22

തിന്നുവാനും കുടിപ്പാനും നിങ്ങള്‍ക്കു വീടുകള്‍ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങള്‍ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല.

2 കൊരിന്ത്യർ 6:3

ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ഒന്നിലും ഇടര്‍ച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ

ഫിലിപ്പിയർ 1:10

നിങ്ങള്‍ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിര്‍മ്മലന്മാരും ഇടര്‍ച്ചയില്ലാത്തവരും

1 തിമോത്തെയോസ് 3:5

സ്വന്തകുടുംബത്തെ ഭരിപ്പാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും?

1 തിമോത്തെയോസ് 3:15

താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.

Interlinear

Choose Theme