Home Bibles സംഖ്യാപുസ്തകം 26:51 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 26:51 · മലയാളം ബൈബിൾ

യിസ്രായേല്‍മക്കളില്‍ എണ്ണപ്പെട്ട ഇവര്‍ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതു പേര്‍.

Cross references

പുറപ്പാട് 12:37

എന്നാല്‍ യിസ്രായേല്‍മക്കള്‍, കുട്ടികള്‍ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ കാല്‍നടയായി റമസേസില്‍നിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.

പുറപ്പാട് 38:26

ഇരുപതു വയസ്സുമുതല്‍ മേലോട്ടു പ്രായമുള്ളവരായി ചാര്‍ത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരില്‍ ഔരോരുത്തന്നു ഔരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അരശേക്കെല്‍ ആകുന്നു.

സംഖ്യാപുസ്തകം 1:46

എണ്ണപ്പെട്ടവര്‍ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേര്‍ ആയിരുന്നു.

സംഖ്യാപുസ്തകം 2:32

യിസ്രായേല്‍മക്കളില്‍ ഗോത്രം ഗോത്രമായി എണ്ണപ്പെട്ടവര്‍ ഇവര്‍ തന്നേ. പാളയങ്ങളില്‍ ഗണംഗണമായി എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതു പേര്‍ ആയിരുന്നു.

സംഖ്യാപുസ്തകം 11:21

അപ്പോള്‍ മോശെഎന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാള്‍ ഉണ്ടു; ഒരു മാസം മുഴുവന്‍ തിന്മാന്‍ ഞാന്‍ അവര്‍ക്കും ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.

നെഹെമ്യാവ് 9:23

അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാന്‍ നീ അവരുടെ പിതാക്കന്മാരോടു അരുളിച്ചെയ്തിരുന്ന ദേശത്തേക്കു അവരെ എത്തിച്ചു.

യോബ് 12:9

യഹോവയുടെ കൈ ഇതു പ്രര്‍ത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്‍?

യോബ് 12:14

അവന്‍ ഇടിച്ചുകളഞ്ഞാല്‍ ആര്‍ക്കും പണിതുകൂടാ; അവന്‍ മനുഷ്യനെ ബന്ധിച്ചാല്‍ ആരും അഴിച്ചുവിടുകയില്ല.

യോബ് 12:20

അവന്‍ വിശ്വസ്തന്മാര്‍ക്കും വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.

സങ്കീർത്തനങ്ങൾ 77:20

മോശെയുടെയും അഹരോന്റെയും കയ്യാല്‍ നീ നിന്റെ ജനത്തെ ഒരു ആട്ടിന്‍ കൂട്ടത്തെ പോലെ നടത്തി. (ആസാഫിന്റെ ധ്യാനം.)

Interlinear

Choose Theme