Home Bibles യോബ് 12:14 · മലയാളം ബൈബിൾ
യോബ് 12:14 · മലയാളം ബൈബിൾ

അവന്‍ ഇടിച്ചുകളഞ്ഞാല്‍ ആര്‍ക്കും പണിതുകൂടാ; അവന്‍ മനുഷ്യനെ ബന്ധിച്ചാല്‍ ആരും അഴിച്ചുവിടുകയില്ല.

Cross references

ഉല്പത്തി 7:16

ദൈവം അവനോടു കല്പിച്ചതുപോലെ അകത്തുകടന്നവ സര്‍വ്വജഡത്തില്‍നിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതില്‍ അടെച്ചു.

1 ശമൂവേൽ 17:46

യഹോവ ഇന്നു നിന്നെ എന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാന്‍ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; യിസ്രായേലില്‍ ഒരു ദൈവം ഉണ്ടെന്നു സര്‍വ്വഭൂമിയും അറിയും.

1 ശമൂവേൽ 24:18

യഹോവ എന്നെ നിന്റെ കയ്യില്‍ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാല്‍ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.

1 ശമൂവേൽ 26:8

അബീശായി ദാവീദിനോടുദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; ഞാന്‍ അവനെ കുന്തംകൊണ്ടു നിലത്തോടു ചേര്‍ത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.

യോബ് 9:12

അവന്‍ പറിച്ചെടുക്കുന്നു; ആര്‍ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആര്‍ ചോദിക്കും?

യോബ് 11:10

അവന്‍ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താല്‍ അവനെ തടുക്കുന്നതു ആര്‍?

യോബ് 16:11

ദൈവം എന്നെ അഭക്തന്റെ പക്കല്‍ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍ എന്നെ അകപ്പെടുത്തുന്നു.

യോബ് 19:10

അവന്‍ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.

യോബ് 37:7

താന്‍ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവന്‍ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.

സഭാപ്രസംഗി 7:13

ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവന്‍ വളെച്ചതിനെ നേരെയാക്കുവാന്‍ ആര്‍ക്കും കഴിയും?

യേശയ്യാവ് 14:23

ഞാന്‍ അതിനെ മുള്ളന്‍ പന്നിയുടെ അവകാശവും നീര്‍പ്പൊയ്കകളും ആക്കും; ഞാന്‍ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

യേശയ്യാവ് 22:22

ഞാന്‍ ദാവീദ് ഗൃഹത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ വേക്കും; അവന്‍ തുറന്നാല്‍ ആരും അടെക്കുകയില്ല; അവന്‍ അടെച്ചാല്‍ ആരും തുറക്കുകയുമില്ല.

യേശയ്യാവ് 25:2

നീ നഗരത്തെ കല്‍ക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീര്‍ത്തു; അതു ഒരു നാളും പണികയില്ല.

മലാഖി 1:4

ഞങ്ങള്‍ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങള്‍ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കില്‍ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ പണിയട്ടെ ഞാന്‍ ഇടിച്ചുകളയും; അവര്‍ക്കും ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേര്‍ പറയും.

റോമർ 11:32

ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടില്‍ അടെച്ചുകളഞ്ഞു.

വെളിപ്പാട് 3:7

ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന്നു എഴുതുകവിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവന്‍ അരുളിച്ചെയ്യുന്നതു

Interlinear

Choose Theme