യെഹൂദയുടെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്ശേലയില്നിന്നു ശേലാന്യകുടുംബം; ഫേരെസില്നിന്നു ഫേരെസ്യകുടുംബം; സേരഹില്നിന്നു സേരഹ്യകുടുംബം.
Cross references
അവള് പിന്നെയും ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവള് ഇവനെ പ്രസവിച്ചപ്പോള് അവന് കെസീബില് ആയിരുന്നു.
അപ്പോള് യെഹൂദാ തന്റെ മരുമകളായ താമാരോടുഎന്റെ മകന് ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടില് വിധവയായി പാര്ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവന് വിചാരിച്ചു; അങ്ങനെ താമാര് അപ്പന്റെ വീട്ടില്പോയി പാര്ത്തു.
ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവള് വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തില് ഇരുന്നു.
യെഹൂദാ അവയെ അറിഞ്ഞുഅവള് എന്നിലും നീതിയുള്ളവള്; ഞാന് അവളെ എന്റെ മകന് ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതില് പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.
യെഹൂദയുടെ പുത്രന്മാര്ഏര്, ഔനാന് , ശേലാ, പേരെസ്, സേരഹ്; എന്നാല് ഏര് ഔനാന് എന്നിവര് കനാന് ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാര്
ഫേരെസിന്റെ വംശപാരമ്പര്യമാവിതുഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോന് രാമിനെ ജനിപ്പിച്ചു.
യെഹൂദയുടെ പുത്രന്മാര്ഏര്, ഔനാന് , ശേലാ; ഇവര് മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര് യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന് അവനെ കൊന്നു.
യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില് ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;
ശീലോന്യരില് ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
യെരൂശലേമില് ചില യെഹൂദ്യരും ബെന്യാമീന്യരും പാര്ത്തു. യെഹൂദ്യര് ആരെല്ലാമെന്നാല്പേരെസിന്റെ പുത്രന്മാരില് മഹലലേലിന്റെ മകനായ അമര്യ്യാവിന്റെ മകനായ സെഖര്യ്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകന് അഥായാവും
യെരൂശലേമില് പാര്ത്ത പേരെസിന്റെ മക്കള് ആകെ നാനൂറ്ററുപത്തെട്ടു പരാക്രമശാലികള്.
യെഹൂദയുടെ മകനായ സേരഹിന്റെ പുത്രന്മാരില് മെശേസബേലിന്റെ മകനായ പെഥഹ്യാവു ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങള്ക്കും രാജാവിന്റെ കാര്യസ്ഥന് ആയിരുന്നു.
യെഹൂദാ താമാരില് പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;
യെഹൂദാ യാക്കോബിന്റെ മകന് , യാക്കോബ് യിസ്ഹാക്കിന്റെ മകന് , യിസ്ഹാക് അബ്രാഹാമിന്റെ മകന് , അബ്രാഹാം തേറഹിന്റെ മകന് ,