Home Bibles 1 ദിനവൃത്താന്തം 4:21 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 4:21 · മലയാളം ബൈബിൾ

യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്‍ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില്‍ ശണപടം നെയ്യുന്ന കൈത്തൊഴില്‍ക്കാരുടെ കുലങ്ങളും;

Cross references

ഉല്പത്തി 38:5

അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവള്‍ ഇവനെ പ്രസവിച്ചപ്പോള്‍ അവന്‍ കെസീബില്‍ ആയിരുന്നു.

ഉല്പത്തി 46:12

യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ, പേരെസ്, സേരഹ്; എന്നാല്‍ ഏര്‍ ഔനാന്‍ എന്നിവര്‍ കനാന്‍ ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാര്‍

സംഖ്യാപുസ്തകം 26:20

യെഹൂദയുടെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ശേലയില്‍നിന്നു ശേലാന്യകുടുംബം; ഫേരെസില്‍നിന്നു ഫേരെസ്യകുടുംബം; സേരഹില്‍നിന്നു സേരഹ്യകുടുംബം.

യോശുവ 15:44

കെയില, അക്ളീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;

1 ദിനവൃത്താന്തം 2:3

യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്‍നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന്‍ അവനെ കൊന്നു.

1 ദിനവൃത്താന്തം 9:5

ശീലോന്യരില്‍ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;

നെഹെമ്യാവ് 11:5

ശിലോന്യന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊല്‍ഹോസെയുടെ മകനായ ബാരൂക്കിന്റെ മകന്‍ മയസേയാവും തന്നെ.

യേശയ്യാവ് 19:9

ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.

Interlinear

Choose Theme