യാക്കോബേ, നിന്റെ കൂടാരങ്ങള്‍ യിസ്രായേലേ, നിന്റെ നിവാസങ്ങള്‍ എത്ര മനോഹരം!
Cross references
ഞാന്‍ യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോള്‍
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ ചെയ്തു; അങ്ങനെ തന്നേ അവര്‍ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവര്‍ കുടുംബംകുടുംബമായും കുലം കുലമായും പുറപ്പെട്ടു.
ബിലെയാം തല ഉയര്‍ത്തി യിസ്രായേല്‍ ഗോത്രംഗോത്രമായി പാര്‍ക്കുംന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേല്‍ വന്നു;
യിസ്രായേലേ, നീ ഭാഗ്യവാന്‍ ; നിനക്കു തുല്യന്‍ ആര്‍? യഹോവയാല്‍ രക്ഷിക്കപ്പെട്ട ജനമേ, അവന്‍ നിന്റെ സഹായത്തിന്‍ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കള്‍ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേല്‍ നടകൊള്ളും.
എങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേള്‍പ്പാന്‍ മനസ്സില്ലായ്കയാല്‍ അവന്‍ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാന്‍ നിങ്ങളെ അവന്റെ കയ്യില്‍നിന്നു വിടുവിച്ചു.
അവര്‍ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേല്‍മക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന്നു അവര്‍ക്കും വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്നു എഴുതിയിരിക്കുന്നതു കണ്ടു.
എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
എന്റെ പ്രിയേ, നീ സര്‍വ്വാംഗസുന്ദരി; നിന്നില്‍ യാതൊരു ഊനവും ഇല്ല.
എന്റെ പ്രിയേ, നീ തിര്‍സ്സാപോലെ സൌന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര.
അങ്ങനെ ചെയ്യുന്ന മനുഷ്യന്നു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവേക്കു വഴിപാടു അര്‍പ്പിക്കുന്നവനെയും യാക്കോബിന്റെ കൂടാരങ്ങളില്‍ നിന്നു ഛേദിച്ചുകളയും.