Home Bibles സംഖ്യാപുസ്തകം 24:6 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 24:6 · മലയാളം ബൈബിൾ

താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങള്‍പോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങള്‍ പോലെ, ജലാന്തികേയുള്ള ദേവദാരുക്കള്‍പോലെ തന്നേ.

Cross references

ഉല്പത്തി 2:8

അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.

ഉല്പത്തി 13:10

അപ്പോള്‍ ലോത്ത് നോക്കി, യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.

സങ്കീർത്തനങ്ങൾ 1:3

അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.

സങ്കീർത്തനങ്ങൾ 45:8

നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളില്‍നിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 92:12

നീതിമാന്‍ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.

സങ്കീർത്തനങ്ങൾ 104:16

യഹോവയുടെ വൃക്ഷങ്ങള്‍ക്കു തൃപ്തിവരുന്നു; അവന്‍ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കള്‍ക്കു തന്നേ.

ഉത്തമഗീതം 4:12

എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.

ഉത്തമഗീതം 6:11

ഞാന്‍ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും മുന്തിരിവള്ളി തളിര്‍ക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിന്നും അക്രോത്ത് തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നു.

യേശയ്യാവ് 41:19

ഞാന്‍ മരുഭൂമിയില്‍ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാന്‍ നിര്‍ജ്ജനപ്രദേശത്തു സരളവൃക്ഷവും പയിന്‍ മരവും പുന്നയും വെച്ചുപിടിപ്പിക്കും.

യേശയ്യാവ് 58:11

യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും

യിരെമ്യാവ് 17:18

എന്നാല്‍ അവര്‍വരുവിന്‍ , നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കല്‍ ഉപദേശവും ജ്ഞാനിയുടെ പക്കല്‍ ആലോചനയും പ്രവാചകന്റെ പക്കല്‍ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിന്‍ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.

യിരെമ്യാവ് 31:12

ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തില്‍ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാണ്‍കെ ആധാരം മഹസേയാവിന്റെ മകനായ നേര്‍യ്യാവിന്റെ മകന്‍ ബാരൂക്കിന്റെ പക്കല്‍ കൊടുത്തു.

യെഹെസ്കേൽ 31:3

അശ്ശൂര്‍ ലെബാനോനില്‍ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളര്‍ച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.

യെഹെസ്കേൽ 47:12

നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാന്‍ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തില്‍നിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.

യോവേൽ 3:18

അന്നാളില്‍ പര്‍വ്വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും; കുന്നുകള്‍ പാല്‍ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തില്‍നിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.

Interlinear

Choose Theme