Home Bibles സംഖ്യാപുസ്തകം 24:4 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 24:4 · മലയാളം ബൈബിൾ

കണ്ണടച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേള്‍ക്കുന്നവന്‍ , സര്‍വ്വശക്തന്റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍ , വീഴുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവന്‍ പറയുന്നതു

Cross references

ഉല്പത്തി 15:1

അതിന്റെ ശേഷം അബ്രാമിന്നു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു.

ഉല്പത്തി 15:12

സൂര്യന്‍ അസ്തമിക്കുമ്പോള്‍ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേല്‍ വീണു.

സംഖ്യാപുസ്തകം 12:6

പിന്നെ അവന്‍ അരുളിച്ചെയ്തതുഎന്റെ വചനങ്ങളെ കേള്‍പ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ യഹോവയായ ഞാന്‍ അവന്നു ദര്‍ശനത്തില്‍ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ അവനോടു അരുളിച്ചെയ്കയും ചെയ്യും.

സംഖ്യാപുസ്തകം 22:20

രാത്രിയില്‍ ദൈവം ബിലെയാമിന്റെ അടുക്കല്‍ വന്നുഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കില്‍ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.

സംഖ്യാപുസ്തകം 22:31

അപ്പോള്‍ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതന്‍ വാളൂരിപ്പിടിച്ചു കൊണ്ടു നിലക്കുന്നതു അവന്‍ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതന്‍ അവനോടു

1 ശമൂവേൽ 19:24

അവന്‍ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകല്‍ മുഴുവനും നഗ്നനായി കിടന്നു. ആകയാല്‍ ശൌലും ഉണ്ടോ പ്രവാചകഗണത്തില്‍ എന്നു പറഞ്ഞുവരുന്നു.

1 രാജാക്കന്മാർ 22:17

അതിന്നു അവന്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേല്‍ ഒക്കെയും പര്‍വ്വതങ്ങളില്‍ ചിതറിയിരിക്കുന്നതു ഞാന്‍ കണ്ടു; അപ്പോള്‍ യഹോവഇവര്‍ക്കും നാഥനില്ല; അവര്‍ ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 89:19

അന്നു നീ ദര്‍ശനത്തില്‍ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന്‍ വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്‍നിന്നു ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.

യെഹെസ്കേൽ 1:28

അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില്‍ മേഘത്തില്‍ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന്‍ കേട്ടു.

ദാനിയേൽ 8:17

അപ്പോള്‍ ഞാന്‍ നിന്നെടത്തു അവന്‍ അടുത്തുവന്നു; അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാല്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്‍ക; ഈ ദര്‍ശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.

ദാനിയേൽ 8:26

സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദര്‍ശനം സത്യമാകുന്നു; ദര്‍ശനം ബഹുകാലത്തേക്കുള്ളതാകയാല്‍ അതിനെ അടെച്ചുവെക്ക.

ദാനിയേൽ 10:15

അവന്‍ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ മുഖം കുനിച്ചു ഊമനായ്തീര്‍ന്നു.

പ്രവൃത്തികൾ 10:10

അവന്‍ വളരെ വിശന്നിട്ടു ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു; അവര്‍ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.

പ്രവൃത്തികൾ 10:19

പത്രൊസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആത്മാവു അവനോടുമൂന്നു പുരുഷന്മാര്‍ നിന്നെ അന്വേഷിക്കുന്നു;

പ്രവൃത്തികൾ 22:17

പിന്നെ ഞാന്‍ യെരൂശലേമില്‍ മടങ്ങിച്ചെന്നു ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നേരം ഒരു വിവശതയില്‍ ആയി അവനെ കണ്ടു

2 കൊരിന്ത്യർ 12:1

പ്രശംസിക്കുന്നതിനാല്‍ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാന്‍ കര്‍ത്താവിന്റെ ദര്‍ശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാന്‍ പോകുന്നു.

വെളിപ്പാട് 1:10

കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി

വെളിപ്പാട് 1:17

അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്റെ മേല്‍ വെച്ചുഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.

Interlinear

Choose Theme