യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവേക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോള്‍ അവന്‍ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാന്‍ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.
Cross references
ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടുനിങ്ങളുടെ ദേശത്തേക്കു പോകുവിന്‍ ; നിങ്ങളോടുകൂടെ പോരുവാന്‍ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
പിന്നെ ബിലെയാം ബാലാക്കിനോടുനിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവന്‍ എന്നെ ദര്‍ശിപ്പിക്കുന്നതു ഞാന്‍ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേല്‍ കയറി.
പിന്നെ അവന്‍ ബാലാക്കിനോടുഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.
അനുഗ്രഹിപ്പാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോള്‍ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചുംദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു എന്നേ പറയാവു.
അങ്ങനെ ബാലാക്‍ ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോര്‍മലയുടെ മുകളില്‍ കൊണ്ടുപോയി.
ഇവരത്രേ പെയോരിന്റെ സംഗതിയില്‍ ബിലെയാമിന്റെ ഉപദേശത്താല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയില്‍ ബാധ ഉണ്ടാവാനും ഹോതുവായതു.
എന്നാല്‍ നീ രാജാവാകും; യിസ്രായേല്‍രാജത്വം നിന്റെ കയ്യില്‍ സ്ഥിരമാകും എന്നു ഞാന്‍ അറിയുന്നു.
ശൌല്‍ എഴുന്നേറ്റു ദാവീദിനെ തിരയുവാന്‍ സീഫ് മരുഭൂമിയിലേക്കു ചെന്നു; യിസ്രായേലില്‍നിന്നു തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
അപ്പോള്‍ ശൌല്‍ ദാവീദിനോടുഎന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവന്‍ ; നീ കൃതാര്‍ത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്കു പോയി; ശൌലും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ടു; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു.