Home Bibles സംഖ്യാപുസ്തകം 23:3 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 23:3 · മലയാളം ബൈബിൾ

പിന്നെ ബിലെയാം ബാലാക്കിനോടുനിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവന്‍ എന്നെ ദര്‍ശിപ്പിക്കുന്നതു ഞാന്‍ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേല്‍ കയറി.

Cross references

ഉല്പത്തി 8:20

നോഹ യഹോവേക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേല്‍ ഹോമയാഗം അര്‍പ്പിച്ചു.

ഉല്പത്തി 22:2

അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.

ഉല്പത്തി 22:7

അപ്പോള്‍ യിസ്ഹാക്‍ തന്റെ അപ്പനായ അബ്രാഹാമിനോടുഅപ്പാ, എന്നു പറഞ്ഞതിന്നു അവന്‍ എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാല്‍ ഹോമയാഗത്തിന്നു ആട്ടിന്‍ കുട്ടി എവിടെ എന്നു അവന്‍ ചോദിച്ചു.

ഉല്പത്തി 22:13

അബ്രാഹാം തലപൊക്കി നോക്കിയപ്പോള്‍ പിമ്പുറത്തു ഒരു ആട്ടുകൊറ്റന്‍ കൊമ്പു കാട്ടില്‍ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.

പുറപ്പാട് 18:12

മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിന്നു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേല്‍ മൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയില്‍ ഭക്ഷണം കഴിച്ചു.

ലേവ്യപുസ്തകം 1:1

യഹോവ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു

സംഖ്യാപുസ്തകം 22:8

അവന്‍ അവരോടുഇന്നു രാത്രി ഇവിടെ പാര്‍പ്പിന്‍ ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതു പോലെ ഞാന്‍ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാര്‍ ബിലെയാമിനോടു കൂടെ പാര്‍ത്തു.

സംഖ്യാപുസ്തകം 22:31

അപ്പോള്‍ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതന്‍ വാളൂരിപ്പിടിച്ചു കൊണ്ടു നിലക്കുന്നതു അവന്‍ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതന്‍ അവനോടു

സംഖ്യാപുസ്തകം 23:12

അതിന്നു അവന്‍ യഹോവ എന്റെ നാവിന്മേല്‍ തന്നതു പറവാന്‍ ഞാന്‍ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു.

സംഖ്യാപുസ്തകം 23:15

പിന്നെ അവന്‍ ബാലാക്കിനോടുഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 23:26

ബിലെയാം ബാലാക്കിനോടുയഹോവ കല്പിക്കുന്നതൊക്കെയും ഞാന്‍ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.

സംഖ്യാപുസ്തകം 24:1

യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവേക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോള്‍ അവന്‍ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാന്‍ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.

യോശുവ 24:10

എങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേള്‍പ്പാന്‍ മനസ്സില്ലായ്കയാല്‍ അവന്‍ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാന്‍ നിങ്ങളെ അവന്റെ കയ്യില്‍നിന്നു വിടുവിച്ചു.

Interlinear

Choose Theme