Home Bibles ഉല്പത്തി 22:7 · മലയാളം ബൈബിൾ
ഉല്പത്തി 22:7 · മലയാളം ബൈബിൾ

അപ്പോള്‍ യിസ്ഹാക്‍ തന്റെ അപ്പനായ അബ്രാഹാമിനോടുഅപ്പാ, എന്നു പറഞ്ഞതിന്നു അവന്‍ എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാല്‍ ഹോമയാഗത്തിന്നു ആട്ടിന്‍ കുട്ടി എവിടെ എന്നു അവന്‍ ചോദിച്ചു.

Cross references

ഉല്പത്തി 4:2

പിന്നെ അവള്‍ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെല്‍ ആട്ടിടയനും കയീന്‍ കൃഷിക്കാരനും ആയിത്തീര്‍ന്നു.

ഉല്പത്തി 8:20

നോഹ യഹോവേക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേല്‍ ഹോമയാഗം അര്‍പ്പിച്ചു.

പുറപ്പാട് 12:3

നിങ്ങള്‍ യിസ്രായേലിന്റെ സര്‍വ്വസംഘത്തോടും പറയേണ്ടതു എന്തെന്നാല്‍ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിന്‍ കുട്ടി വീതം ഔരോരുത്തന്‍ ഔരോ ആട്ടിന്‍ കുട്ടിയെ എടുക്കേണം.

മത്തായി 26:39

പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു“എന്നോടു കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ?

മത്തായി 26:42

അനന്തരം അവന്‍ വന്നു, അവര്‍ കണ്ണിന്നു ഭാരം ഏറുകയാല്‍ പിന്നെയും ഉറങ്ങുന്നതുകണ്ടു.

യോഹന്നാൻ 18:11

യേശു പത്രൊസിനോടുവാള്‍ ഉറയില്‍ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ എന്നു പറഞ്ഞു.

റോമർ 8:15

നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചതു.

Interlinear

Choose Theme