Home Bibles നെഹെമ്യാവ് 13:13 · മലയാളം ബൈബിൾ
നെഹെമ്യാവ് 13:13 · മലയാളം ബൈബിൾ

ഞാന്‍ ശേലെമ്യാപുരോഹിതനെയും സാദോക്‍ ശാസ്ത്രിയെയും ലേവ്യരില്‍ പെദായാവെയും ഇവര്‍ക്കും സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകന്‍ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേല്‍വിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്നു എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാര്‍ക്കും പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം.

Cross references

2 രാജാക്കന്മാർ 12:15

എന്നാല്‍ പണിചെയ്യുന്നവര്‍ക്കും കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവര്‍ കണകൂ ചോദിച്ചില്ല; വിശ്വാസത്തിന്മേല്‍ ആയിരുന്നു അവര്‍ പ്രവര്‍ത്തിച്ചുപോന്നതു.

2 രാജാക്കന്മാർ 12:16

അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തില്‍ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാര്‍ക്കുംള്ളതായിരുന്നു.

2 രാജാക്കന്മാർ 22:7

എന്നാല്‍ ദ്രവ്യം കയ്യേറ്റുവാങ്ങിയവരോടു കണകൂ ചോദിക്കേണ്ടാ; അവര്‍ വിശ്വാസത്തിന്മേലല്ലോ പ്രവര്‍ത്തിക്കുന്നതു.

2 ദിനവൃത്താന്തം 31:12

അങ്ങനെ അവര്‍ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നുലേവ്യനായ കോനന്യാവു അവേക്കു മേല്‍വിചാരകനും അവന്റെ അനുജന്‍ ശിമെയി രണ്ടാമനും ആയിരുന്നു.

2 ദിനവൃത്താന്തം 31:14

കിഴക്കെ വാതില്‍ കാവല്‍ക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാന്‍ ദൈവത്തിന്നുള്ള ഔദാര്യദാനങ്ങള്‍ക്കു മേല്‍വിചാരകനായിരുന്നു.

നെഹെമ്യാവ് 3:30

അതിന്റെശേഷം ശേലെമ്യാവിന്റെ മകന്‍ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകന്‍ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീര്‍ത്തു.

നെഹെമ്യാവ് 7:2

ഞാന്‍ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവന്‍ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

നെഹെമ്യാവ് 8:4

ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തില്‍ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്‍ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേല്‍, മല്‍ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്‍യ്യാവു, മെശുല്ലാം എന്നിവരും നിന്നു.

നെഹെമ്യാവ് 10:12

ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.

നെഹെമ്യാവ് 11:22

ദൈവാലയത്തിലെ വേലെക്കു യെരൂശലേമില്‍ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരില്‍ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകന്‍ ഉസ്സി ആയിരുന്നു.

നെഹെമ്യാവ് 12:35

ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവു അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പില്‍ നടന്നു.

നെഹെമ്യാവ് 12:44

അവര്‍ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതില്‍കാവല്‍ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു.

ലൂക്കോസ് 12:42

യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തുകാണുന്ന ദാസന്‍ ഭാഗ്യവാന്‍ .

ലൂക്കോസ് 16:10

അത്യല്പത്തില്‍ വിശ്വസ്തനായവന്‍ അധികത്തിലും വിശ്വസ്തന്‍ ; അത്യല്പത്തില്‍ നീതികെട്ടവന്‍ അധികത്തിലും നീതി കെട്ടവന്‍ .

പ്രവൃത്തികൾ 4:35

അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വേക്കും; പിന്നെ ഔരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.

പ്രവൃത്തികൾ 6:1

ആ കാലത്തു ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര്‍ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.

പ്രവൃത്തികൾ 6:3

ആകയാല്‍ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില്‍ തന്നേ തിരഞ്ഞുകൊള്‍വിന്‍ ; അവരെ ഈ വേലെക്കു ആക്കാം.

1 കൊരിന്ത്യർ 4:2

ഗൃഹവിചാരകന്മാരില്‍ അന്വേഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം എന്നത്രേ.

1 തിമോത്തെയോസ് 1:12

എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കര്‍ത്താവു എന്നെ വിശ്വസ്തന്‍ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാന്‍ അവനെ സ്തുതിക്കുന്നു.

1 തിമോത്തെയോസ് 3:10

അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാല്‍ അവര്‍ ശുശ്രൂഷ ഏല്കട്ടെ.

Interlinear

Choose Theme