ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തില്‍ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്‍ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേല്‍, മല്‍ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്‍യ്യാവു, മെശുല്ലാം എന്നിവരും നിന്നു.
Cross references
ശലോമോന്‍ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവില്‍ വെച്ചിരുന്നു; അതില്‍ അവന്‍ കയറിനിന്നു യിസ്രായേലിന്റെ സര്‍വ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലര്‍ത്തി പറഞ്ഞതു എന്തെന്നാല്‍
ബാനിയുടെ പുത്രന്മാരില്‍മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാല്‍, യെരേമോത്ത്.
ഹാശൂമിന്റെ പുത്രന്മാരില്‍മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
ലേവ്യരില്‍ യേശുവ, ബാനി, കദ്മീയേല്‍ ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവര്‍ ലേവ്യര്‍ക്കും നില്പാനുള്ള പടികളിന്മേല്‍ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.
യിരെമ്യാവു, പശ്ഹൂര്‍, അമര്‍യ്യാവു,
അബീയാവു, മീയാമീന്‍ , മയസ്യാവു, ബില്‍ഗായി, ശെമയ്യാവു; ഇവര്‍ പുരോഹിതന്മാര്‍.
ഹാരീഫ്, അനാഥോത്ത്, നേബായി,
മെശേസബെയേല്‍, സാദോക്, യദൂവ,
അഹീയാവു, ഹനാന്‍ , ആനാന്‍ ,
ശിലോന്യന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊല്‍ഹോസെയുടെ മകനായ ബാരൂക്കിന്റെ മകന്‍ മയസേയാവും തന്നെ.
ബെന്യാമീന്യര്‍ ആരെല്ലാമെന്നാല്‍സല്ലൂ; അവന്‍ മെശുല്ലാമിന്റെ മകന്‍ ; അവന്‍ യോവേദിന്റെ മകന്‍ ; അവന്‍ പെദായാവിന്റെ മകന്‍ ; അവന്‍ കോലായാവിന്റെ മകന്‍ ; അവന്‍ മയസേയാവിന്റെ മകന്‍ ; അവന്‍ ഇഥീയേലിന്റെ മകന്‍ അവന്‍ യെശയ്യാവിന്റെ മകന്‍ ;
അമര്‍യ്യാകുലത്തിന്നു യെഹോഹാനാന്‍ ; മല്ലൂക്‍ കുലത്തിന്നു യോനാഥാന്‍ ; ശെബന്യാകുലത്തിന്നു യോസേഫ്;