Home Bibles നെഹെമ്യാവ് 11:22 · മലയാളം ബൈബിൾ
നെഹെമ്യാവ് 11:22 · മലയാളം ബൈബിൾ

ദൈവാലയത്തിലെ വേലെക്കു യെരൂശലേമില്‍ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരില്‍ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകന്‍ ഉസ്സി ആയിരുന്നു.

Cross references

1 ദിനവൃത്താന്തം 9:15

ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകന്‍ മത്ഥന്യാവും

1 ദിനവൃത്താന്തം 25:1

ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേര്‍തിരിച്ചു; ഈ ശുശ്രൂഷയില്‍ വേല ചെയ്തവരുടെ സംഖ്യയാവിതു

എസ്രാ 8:19

ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരില്‍, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാര്‍, സഹോദരന്മാര്‍

നെഹെമ്യാവ് 3:17

അതിന്നപ്പുറം ലേവ്യരില്‍ ബാനിയുടെ മകന്‍ രെഹൂം അറ്റകുറ്റം തീര്‍ത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേര്‍ക്കും അറ്റകുറ്റം തിര്‍ത്തു.

നെഹെമ്യാവ് 8:7

ജനം താന്താന്റെ നിലയില്‍ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീന്‍ , അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസര്‍യ്യാവു, യോസാബാദ്, ഹാനാന്‍ , പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുള്‍ തിരിച്ചുകൊടുത്തു.

നെഹെമ്യാവ് 9:4

ലേവ്യരില്‍ യേശുവ, ബാനി, കദ്മീയേല്‍ ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവര്‍ ലേവ്യര്‍ക്കും നില്പാനുള്ള പടികളിന്മേല്‍ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.

നെഹെമ്യാവ് 10:11

രെഹോബ്, ഹശബ്യാവു, സക്കൂര്‍, ശേരെബ്യാവു,

നെഹെമ്യാവ് 10:13

ജനത്തിന്റെ തലവന്മാര്‍പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,

നെഹെമ്യാവ് 11:9

സിക്രിയുടെ മകനായ യോവേല്‍ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തില്‍ രണ്ടാമനും ആയിരുന്നു.

നെഹെമ്യാവ് 11:11

അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും

നെഹെമ്യാവ് 11:14

അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേല്‍ ആയിരുന്നു.

നെഹെമ്യാവ് 11:16

ലേവ്യരുടെ തലവന്മാരില്‍ ദൈവാലയത്തിന്റെ പുറമെയുള്ള വേലെക്കു മേല്‍വിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും

നെഹെമ്യാവ് 12:24

മത്ഥന്യാവും ബ്ക്കുബൂക്ക്യാവു, ഔബദ്യാവു, മെശുല്ലാം, തല്മോന്‍ , അക്കൂബ്, എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങള്‍ കാക്കുന്ന വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.

നെഹെമ്യാവ് 12:35

ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവു അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പില്‍ നടന്നു.

നെഹെമ്യാവ് 12:42

അവര്‍ അന്നു മഹായാഗങ്ങള്‍ അര്‍പ്പിച്ചു സന്തോഷിച്ചു; ദൈവം അവര്‍ക്കും മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.

നെഹെമ്യാവ് 12:46

എല്ലായിസ്രായേലും സെരുബ്ബാബേലിന്റെ കാലത്തും നെഹെമ്യാവിന്റെ കാലത്തും സംഗീതക്കാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവര്‍ ലേവ്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു; ലേവ്യര്‍ അഹരോന്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു.

നെഹെമ്യാവ് 13:13

ഞാന്‍ ശേലെമ്യാപുരോഹിതനെയും സാദോക്‍ ശാസ്ത്രിയെയും ലേവ്യരില്‍ പെദായാവെയും ഇവര്‍ക്കും സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകന്‍ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേല്‍വിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്നു എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാര്‍ക്കും പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം.

പ്രവൃത്തികൾ 20:28

നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍ .

Interlinear

Choose Theme