Home Bibles മീഖാ 6:2 · മലയാളം ബൈബിൾ
മീഖാ 6:2 · മലയാളം ബൈബിൾ

പര്‍വ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍ ! യഹോവേക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവന്‍ യിസ്രായേലിനോടു വാദിക്കും.

Cross references

ആവർത്തനം 32:22

എന്റെ കോപത്താല്‍ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പര്‍വ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.

2 ശമൂവേൽ 22:8

ഭൂമി ഞെട്ടി വിറെച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി, അവന്‍ കോപിക്കയാല്‍ അവ കുലുങ്ങിപ്പോയി.

2 ശമൂവേൽ 22:16

യഹോവയുടെ ഭത്സനത്താല്‍, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാല്‍ കടലിന്റെ ചാലുകള്‍ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.

സങ്കീർത്തനങ്ങൾ 104:5

അവന്‍ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേല്‍ സ്ഥാപിച്ചരിക്കുന്നു.

സദൃശവാക്യങ്ങൾ 8:29

വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

യേശയ്യാവ് 1:18

വരുവിന്‍ , നമുക്കു തമ്മില്‍ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.

യേശയ്യാവ് 3:13

യഹോവ വ്യവഹരിപ്പാന്‍ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാന്‍ നിലക്കുന്നു.

യേശയ്യാവ് 5:3

ആകയാല്‍ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിന്‍ .

യേശയ്യാവ് 43:26

എന്നെ ഔര്‍പ്പിക്ക; നാം തമ്മില്‍ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിന്നു വാദിച്ചുകൊള്‍ക.

യിരെമ്യാവ് 2:9

അതുകൊണ്ടു ഞാന്‍ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാന്‍ വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 2:29

നിങ്ങള്‍ എന്നോടു വാദിക്കുന്നതു എന്തു? നിങ്ങള്‍ എല്ലാവരും എന്നോടു ദ്രോഹിച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 31:37

എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാന്‍ അവരെ നീക്കക്കളഞ്ഞ സകലദേശങ്ങളില്‍നിന്നും ഞാന്‍ അവരെ ശേഖരിക്കും; ഞാന്‍ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതില്‍ നിര്‍ഭയമായി വസിക്കുമാറാക്കും;

യെഹെസ്കേൽ 20:35

ഞാന്‍ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.

ഹോശേയ 4:1

യിസ്രായേല്‍മക്കളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ; യഹോവേക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.

ഹോശേയ 12:2

യഹോവേക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവന്‍ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദര്‍ശിക്കും; അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.

ഹോശേയ 12:3

അവന്‍ ഗര്‍ഭത്തില്‍വെച്ചു തന്റെ സഹോദരന്റെ കുതികാല്‍ പിടിച്ചു; തന്റെ പുരുഷപ്രായത്തില്‍ ദൈവത്തോടു പൊരുതി.

Interlinear

Choose Theme