Micah
Chapter 6
മലയാളം ബൈബിൾ1യഹോവ അരുളിച്ചെയ്യുന്നതു കേള്‍പ്പിന്‍ ; നീ എഴുന്നേറ്റു പര്‍വ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകള്‍ നിന്റെ വാക്കു കേള്‍ക്കട്ടെ;
2പര്‍വ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍ ! യഹോവേക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവന്‍ യിസ്രായേലിനോടു വാദിക്കും.
3എന്റെ ജനമേ, ഞാന്‍ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാല്‍ ഞാന്‍ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക.
4ഞാന്‍ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്‍യ്യാമിനെയും നിന്റെ മുമ്പില്‍ അയച്ചു.
5എന്റെ ജനമേ നിങ്ങള്‍ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ് രാജാവായ ബാലാക്‍ ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതല്‍ ഗില്ഗാല്‍വരെ സംഭവിച്ചതും ഔര്‍ക്കുംക.
6എന്തൊന്നുകൊണ്ടു ഞാന്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാന്‍ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയില്‍ ചെല്ലേണമോ?
7ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാന്‍ എന്റെ ആദ്യജാതനെയും ഞാന്‍ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?
8മനുഷ്യാ, നല്ലതു എന്തെന്നു അവന്‍ നിനക്കു കാണിച്ചു തന്നിരിക്കുന്നുന്യായം പ്രവര്‍ത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
9കേട്ടോ യഹോവ പട്ടണത്തോടു വിളിച്ചു പറയുന്നതു; നിന്റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിന്‍ .
10ദുഷ്ടന്റെ വീട്ടില്‍ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?
11കള്ളത്തുലാസ്സും കള്ളപ്പടികള്‍ ഇട്ട സഞ്ചിയുമുള്ളവനെ ഞാന്‍ നിര്‍മ്മലനായി എണ്ണുമോ?
12അതിലെ ധനവാന്മാര്‍ സാഹസപൂര്‍ണ്ണന്മാര്‍ ആകുന്നു; അതിന്റെ നിവാസികള്‍ വ്യാജം സംസാരിക്കുന്നു; അവരുടെ വായില്‍ അവരുടെ നാവു ചതിവുള്ളതു തന്നേ;
13ആകയാല്‍ ഞാന്‍ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്റെ പാപങ്ങള്‍നിമിത്തം നിന്നെ ശൂന്യമാക്കും.
14നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പു അടങ്ങുകയുമില്ല; നീ നീക്കിവേക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നതു ഞാന്‍ വാളിന്നു ഏല്പിച്ചുകൊടുക്കും.
15നീ വിതെക്കും, കൊയ്കയില്ല നീ ഒലീവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞു കുടിക്കയില്ലതാനും.
16ഞാന്‍ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിന്നും നിങ്ങള്‍ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിന്നും ഒമ്രിയുടെ ചട്ടങ്ങളും ആഹാബ്ഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങള്‍ അനുസരിച്ചുനടക്കുന്നു.
Bible Study with Steffi App
Download Free ↗
Memorize verses with spaced repetition. Free, no ads, 15+ languages.