Home Bibles സദൃശവാക്യങ്ങൾ 8:29 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 8:29 · മലയാളം ബൈബിൾ

വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

Cross references

ഉല്പത്തി 1:9

ദൈവംആകാശത്തിന്‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.

യോബ് 38:4

ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കില്‍ പ്രസ്താവിക്ക.

യോബ് 38:10

ഞാന്‍ അതിന്നു അതിര്‍ നിയമിച്ചു കതകും ഔടാമ്പലും വെച്ചു.

യോബ് 38:11

ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗര്‍വ്വം നിലെക്കും എന്നു കല്പിച്ചു.

സങ്കീർത്തനങ്ങൾ 33:7

അവന്‍ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവന്‍ ആഴികളെ ഭണ്ഡാരഗൃഹങ്ങളില്‍ സംഗ്രഹിക്കുന്നു.

സങ്കീർത്തനങ്ങൾ 104:5

അവന്‍ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേല്‍ സ്ഥാപിച്ചരിക്കുന്നു.

സങ്കീർത്തനങ്ങൾ 104:9

ഭൂമിയെ മൂടുവാന്‍ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവേക്കു കടന്നുകൂടാത്ത ഒരു അതിര്‍ ഇട്ടു.

സങ്കീർത്തനങ്ങൾ 136:5

ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

സദൃശവാക്യങ്ങൾ 3:19

ജ്ഞാനത്താല്‍ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല്‍ അവന്‍ ആകാശത്തെ ഉറപ്പിച്ചു.

യിരെമ്യാവ് 5:22

നിങ്ങള്‍ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയില്‍ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണല്‍ അതിരാക്കി വെച്ചിരിക്കുന്നു; തിരകള്‍ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിര്‍ കടക്കയില്ല.

യോഹന്നാൻ 19:22

അതിന്നു പീലാത്തൊസ്ഞാന്‍ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.

Interlinear

Choose Theme