ഇങ്ങനെ അവന്റെ പേര്‍ പ്രസിദ്ധമായി വരികയാല്‍ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാന്‍ സ്നാപകന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നു എന്നു പറഞ്ഞു.
Cross references
അമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവന്‍ അത്യന്തം പ്രബലനായിത്തീര്‍ന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു.
അവന്‍ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാന്‍ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേല്‍ വെക്കേണ്ടതിന്നു കൌശലപ്പണിക്കാര്‍ സങ്കല്പിച്ച യന്ത്രങ്ങള്‍ യെരൂശലേമില്‍ തീര്‍പ്പിച്ചു; അവന്‍ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.
അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു
അനന്തരം അവര്‍ പള്ളിയില്‍ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടില്‍ വന്നു.
ഇങ്ങനെ അവന്റെ പേര്‍ പ്രസിദ്ധമായി വരികയാല്‍ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാന്‍ സ്നാപകന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നു എന്നു പറഞ്ഞു.
യോഹന്നാന്‍ സ്നാപകനെന്നു ചിലര്‍, ഏലീയാവെന്നു ചിലര്‍, പ്രവാചകന്മാരില്‍ ഒരുത്തന്‍ എന്നു മറ്റു ചിലര്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.
തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്‍യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയില്‍ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.
സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരില്‍ ഒരുത്തന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു
എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാന്‍ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകന്‍ നശിച്ചുപോകുന്നതു അസംഭവ്യമല്ലോ എന്നു പറവിന്‍ .
ഹെരോദാവിന്റെ അധികാരത്തില്‍ ഉള്‍പ്പെട്ടവന്‍ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമില്‍ വന്നു പാര്‍ക്കുംന്ന ഹെരോദാവിന്റെ അടുക്കല്‍ അവനെ അയച്ചു.
നിങ്ങളുടെ അടുക്കല്‍ നിന്നു കര്‍ത്താവിന്റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ ഒന്നും പറവാന്‍ ആവശ്യമില്ല.