Home Bibles ലൂക്കോസ് 9:7 · മലയാളം ബൈബിൾ
ലൂക്കോസ് 9:7 · മലയാളം ബൈബിൾ

സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരില്‍ ഒരുത്തന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു

Cross references

യോബ് 18:11

ചുറ്റിലും ഘോരത്വങ്ങള്‍ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടര്‍ന്നു അവനെ വേട്ടയാടും.

സങ്കീർത്തനങ്ങൾ 73:19

എത്ര ക്ഷണത്തില്‍ അവര്‍ ശൂന്യമായ്പോയി! അവര്‍ മെരുള്‍ചകളാല്‍ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.

യേശയ്യാവ് 22:5

സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കല്‍നിന്നു ദര്‍ശനത്താഴ്വരയില്‍ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാള്‍ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാള്‍ തന്നേ.

മീഖാ 7:4

അവരില്‍ ഉത്തമന്‍ മുള്‍പടര്‍പ്പുപോലെ; നേരുള്ളവന്‍ മുള്‍വേലിയെക്കാള്‍ വല്ലാത്തവന്‍ തന്നേ; നിന്റെ ദര്‍ശകന്മാര്‍ പറഞ്ഞ ദിവസം, നിന്റെ സന്ദര്‍ശനദിവസം തന്നേ, വരുന്നു; ഇപ്പോള്‍ അവരുടെ പരിഭ്രമം വന്നുഭവിക്കും.

മത്തായി 14:1

ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു

മർക്കോസ് 6:14

ഇങ്ങനെ അവന്റെ പേര്‍ പ്രസിദ്ധമായി വരികയാല്‍ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാന്‍ സ്നാപകന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നു എന്നു പറഞ്ഞു.

ലൂക്കോസ് 3:1

തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്‍യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും

ലൂക്കോസ് 9:19

അവന്‍ അവരോടുഎന്നാല്‍ നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നുദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.

ലൂക്കോസ് 21:25

സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങള്‍ ഉണ്ടാകും; കടലിന്റെയും ഔളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികള്‍ക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും.

Interlinear

Choose Theme