സൂക്ഷിച്ചുകൊള്‍വിന്‍ ; സഹോദരന്‍ പിഴച്ചാല്‍ അവനെ ശാസിക്ക; അവന്‍ മാനസാന്തരപ്പെട്ടാല്‍ അവനോടു ക്ഷമിക്ക.
Cross references
നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍ക; അല്ലാഞ്ഞാല്‍ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.
നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാന്‍ യഹോവ ആകുന്നു.
കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങള്‍ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സില്‍നിന്നു വിട്ടുപോകാതെയും ഇരിപ്പാന്‍ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്‍ക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
നിങ്ങള്‍ നന്നായി സൂക്ഷിച്ചുകൊള്‍വിന്‍ ; യഹോവ ഹോരേബില്‍ തീയുടെ നടുവില്‍ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളില്‍ നിങ്ങള്‍ രൂപം ഒന്നും കണ്ടില്ലല്ലോ.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
നിങ്ങള്‍ ചെയ്യുന്നതു സൂക്ഷിച്ചുകൊള്‍വിന്‍ ; നിങ്ങള്‍ മനുഷ്യര്‍ക്കല്ല, യഹോവേക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തില്‍ അവന്‍ നിങ്ങളോടുകൂടെ ഇരിക്കുന്നു.
ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയുമരുതേ.
പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.
ഭോഷനെ നൂറു അടിക്കുന്നതിനെക്കാള്‍ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.
മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.
നിന്റെ സഹോദരന്‍ നിന്നോടു പിഴെച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവന്നു ബോധം വരുത്തുക; അവന്‍ നിന്റെ വാക്കു കേട്ടാല്‍ നീ സഹോദരനെ നേടി.
അപ്പോള്‍ പത്രൊസ് അവന്റെ അടുക്കല്‍ വന്നുകര്‍ത്താവേ, സഹോദരന്‍ എത്രവട്ടം എന്നോടു പിഴെച്ചാല്‍ ഞാന്‍ ക്ഷമിക്കേണം?
നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങള്‍ക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍ .
യാക്കോബിന്റെ അടുക്കല്‍ നിന്നു ചിലര്‍ വരും മുമ്പെ അവന്‍ ജാതികളോടുകൂടെ തിന്നു പോന്നു; അവര്‍ വന്നപ്പോഴോ അവന്‍ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍ വാങ്ങി പിരിഞ്ഞു നിന്നു.
ആകയാല്‍ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍ .
ആരും ദൈവകൃപ വിട്ടുപിന്‍ മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകര്‍ അതിനാല്‍ മലിനപ്പെടുകയും ആരും ദുര്‍ന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍വിന്‍ .
സഹോദരന്മാരേ, നിങ്ങളില്‍ ഒരുവന്‍ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവന്‍ തിരിച്ചുവരുത്തുകയും ചെയ്താല്‍
ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂര്‍ണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊള്‍വിന്‍ .