സഹോദരന്മാരേ, നിങ്ങളില്‍ ഒരുവന്‍ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവന്‍ തിരിച്ചുവരുത്തുകയും ചെയ്താല്‍
Cross references
നിന്റെ വിധികള്‍ക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകര്‍ന്നിരിക്കുന്നു.
ഞാന്‍ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളില്‍ ഞാന്‍ നിരന്തരം രസിക്കും.
മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേള്‍ക്കുന്നതു മതിയാക്കുക.
എന്റെ ജനമോ, കുട്ടികള്‍ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകള്‍ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവര്‍ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവര്‍ നശിപ്പിക്കുന്നു.
നിങ്ങള്‍ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.
കാണാതെപോയതിനെ ഞാന്‍ അന്വേഷിക്കയും ഔടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാല്‍ കൊഴുത്തതിനെയും ഉരത്തതിനെയും ഞാന്‍ നശിപ്പിക്കും; ഞാന്‍ ന്യായത്തോടെ അവയെ മേയിക്കും.
നിന്റെ സഹോദരന്‍ നിന്നോടു പിഴെച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവന്നു ബോധം വരുത്തുക; അവന്‍ നിന്റെ വാക്കു കേട്ടാല്‍ നീ സഹോദരനെ നേടി.
ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാന്‍ നിനക്കു വേണ്ടി അപേകഷിച്ചു; എന്നാല്‍ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്‍ക.
സഹോദരന്മാരേ, ഒരു മനുഷ്യന്‍ വല്ലതെറ്റിലും അകപെട്ടുപോയെങ്കില്‍ ആത്മികരായ നിങ്ങള്‍ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവില്‍ യഥാസ്ഥാനപ്പെടുത്തുവിന്‍ ; നീയും പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.
കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തില്‍ ഉള്ളവരാകുന്നു; അവര്‍ സത്യം വിട്ടു തെറ്റിപുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.
ആകയാല്‍ തളര്‍ന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിര്‍ത്തുവിന്‍ .
എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കൈപ്പുള്ള ഈര്‍ഷ്യയും ശാഠ്യവും ഉണ്ടെങ്കില്‍ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷകു പറകയുമരുതു.
പാപിയെ നേര്‍വ്വഴിക്കു ആക്കുന്നവന്‍ അവന്റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ.
എന്നാല്‍ പ്രിയമുള്ളവരേ, നിങ്ങള്‍ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധര്‍മ്മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ ,
അവര്‍ക്കും അയ്യോ കഷ്ടം! അവര്‍ കയീന്റെ വഴിയില്‍ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു.
സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിന്‍ ;