Home Bibles സദൃശവാക്യങ്ങൾ 9:8 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 9:8 · മലയാളം ബൈബിൾ

പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.

Cross references

ലേവ്യപുസ്തകം 19:17

നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാന്‍ യഹോവ ആകുന്നു.

സംഖ്യാപുസ്തകം 14:6

ദേശത്തെ ഒറ്റുനോക്കിയവരില്‍ നൂന്റെ മകന്‍ യോശുവയും യെഫുന്നയുടെ മകന്‍ കാലേബും വസ്ത്രം കീറി,

2 ശമൂവേൽ 12:7

നാഥാന്‍ ദാവീദിനോടു പറഞ്ഞതുആ മനുഷ്യന്‍ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യില്‍നിന്നു വിടുവിച്ചു.

1 രാജാക്കന്മാർ 1:23

നാഥാന്‍ പ്രവാചകന്‍ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവന്‍ രാജസന്നിധിയില്‍ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.

1 രാജാക്കന്മാർ 1:32

പിന്നെ ദാവീദ്പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിന്‍ എന്നു കല്പിച്ചു. അവര്‍ രാജസന്നിധിയില്‍ ചെന്നുനിന്നു.

1 രാജാക്കന്മാർ 22:8

അതിന്നു യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുനാം യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തന്‍ ഉണ്ടു. എന്നാല്‍ അവന്‍ എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.

സങ്കീർത്തനങ്ങൾ 141:5

ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയുമരുതേ.

സദൃശവാക്യങ്ങൾ 1:5

ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിപ്പാനും

സദൃശവാക്യങ്ങൾ 13:18

പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും. ശാസനക്കുട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.

സദൃശവാക്യങ്ങൾ 15:12

പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.

സദൃശവാക്യങ്ങൾ 23:9

ഭോഷന്‍ കേള്‍ക്കെ നീ സംസാരിക്കരുതു; അവന്‍ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.

സദൃശവാക്യങ്ങൾ 23:23

നീ സത്യം വില്‍ക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.

സദൃശവാക്യങ്ങൾ 28:23

ചക്കരവാക്കു പറയുന്നവനെക്കാള്‍ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും.

സദൃശവാക്യങ്ങൾ 29:1

കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.

മത്തായി 7:6

വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുതു; അവ കാല്‍കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുതു.

മത്തായി 15:14

അവരെ വിടുവിന്‍ ; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന്‍ കുരുടനെ വഴിനടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്നു ഉത്തരം പറഞ്ഞു.

ഗലാത്യർ 2:11

യാക്കോബിന്റെ അടുക്കല്‍ നിന്നു ചിലര്‍ വരും മുമ്പെ അവന്‍ ജാതികളോടുകൂടെ തിന്നു പോന്നു; അവര്‍ വന്നപ്പോഴോ അവന്‍ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍ വാങ്ങി പിരിഞ്ഞു നിന്നു.

എബ്രായർ 6:4

ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ടു സ്വര്‍ഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും

2 പത്രോസ് 3:15

അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൌലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങള്‍ക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ.

Interlinear

Choose Theme