അപ്പോള്‍ മോശെനിങ്ങള്‍ ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങള്‍ക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.
Cross references
അഹരോന്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസംഘത്തോടും സംസാരിക്കുമ്പോള്‍ അവര്‍ മരുഭൂമിക്കു നേരെ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സു മേഘത്തില്‍ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.
യഹോവയുടെ തേജസ്സും സീനായി പര്‍വ്വതത്തില്‍ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവന്‍ ഏഴാം ദിവസം മേഘത്തിന്റെ നടുവില്‍ നിന്നു മോശെയെ വിളിച്ചു.
അവിടെ ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാല്‍ ശുദ്ധീകരിക്കപ്പെടും.
അപ്പോള്‍ മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.
മോശെയും അഹരോനും സമാഗമനക്കുടാരത്തില്‍ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീര്‍വ്വദിച്ചു; അപ്പോള്‍ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.
പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ മേഘം യഹോവയുടെ ആലയത്തില്‍ നിറഞ്ഞു.
കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെഅവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേള്‍ക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവര്‍ ഉച്ചത്തില്‍ പാടി യഹോവയെ സ്തുതിച്ചപ്പോള്‍ യഹോവയുടെ ആലയമായ മന്ദിരത്തില്‍ ഒരു മേഘം നിറഞ്ഞു.
അപ്പോള്‍ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.