കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെഅവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേള്‍ക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവര്‍ ഉച്ചത്തില്‍ പാടി യഹോവയെ സ്തുതിച്ചപ്പോള്‍ യഹോവയുടെ ആലയമായ മന്ദിരത്തില്‍ ഒരു മേഘം നിറഞ്ഞു.
Cross references
അവിടെ ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാല്‍ ശുദ്ധീകരിക്കപ്പെടും.
അപ്പോള്‍ മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.
പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ മേഘം യഹോവയുടെ ആലയത്തില്‍ നിറഞ്ഞു.
അവന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു കീര്‍ത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ ലേവ്യരില്‍നിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
ശലോമോന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തില്‍ നിറഞ്ഞു.
യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില്‍ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാര്‍ക്കും യഹോവയുടെ ആലയത്തില്‍ കടപ്പാന്‍ കഴിഞ്ഞില്ല.
തീ ഇറങ്ങിയതും ആലയത്തില്‍ യഹോവയുടെ തേജസ്സും യിസ്രായേല്‍മക്കളൊക്കെയും കണ്ടപ്പോള്‍ അവര്‍ കല്‍ക്കളത്തില്‍ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചുഅവന്‍ നല്ലവന്‍ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.
പുരോഹിതന്മാര്‍ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യര്‍അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവര്‍മുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാന്‍ ദാവീദ്‍രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേല്‍ ഒക്കെയും നില്‍ക്കേ പുരോഹിതന്മാര്‍ അവരുടെ മുമ്പില്‍ കാഹളം ഊതി.
പിന്നെ അവന്‍ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പില്‍ നടന്നുകൊണ്ടു വാഴ്ത്തുവാനുംയഹോവയെ സ്തുതിപ്പിന്‍ , അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവേക്കു സംഗീതക്കാരെ നിയമിച്ചു.
അവര്‍ പാടി സ്തുതിച്ചു തുടങ്ങിയപ്പോള്‍യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീര്‍പര്‍വ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവര്‍ തോറ്റുപോയി.
അവര്‍ യഹോവയെഅവന്‍ നല്ലവന്‍ ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവര്‍ യഹോവയെ സ്തുതിക്കുമ്പോള്‍ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തില്‍ ആര്‍ത്തുഘോഷിച്ചു.
അങ്ങനെ സംഗീതക്കാരുടെ വര്‍ഗ്ഗം യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശത്തുനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍നിന്നും
ഞങ്ങളുടെ പിതാക്കന്മാര്‍ നിങ്കല്‍ ആശ്രയിച്ചു; അവര്‍ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
സംഗീതക്കാര്‍ മുമ്പില്‍ നടന്നു; വീണക്കാര്‍ പിമ്പില്‍ നടന്നു; തപ്പുകൊട്ടുന്ന കന്യകമാര്‍ ഇരുപുറവും നടന്നു.
തപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിന്‍ .
വരുവിന്‍ , നാം യഹോവേക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആര്‍പ്പിടുക.
സകല ഭൂവാസികളുമായുള്ളോരേ, യഹോവേക്കു ആര്‍പ്പിടുവിന്‍ .
യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
കാഹളനാദത്തോടെ അവനെ സ്തുതിപ്പിന്‍ ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിന്‍ .
ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍ ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍ .
നിന്റെ കാവല്‍ക്കാരുടെ ശബ്ദം കേട്ടുവോ? അവര്‍ ശബ്ദം ഉയര്‍ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുന്‍ പോള്‍ അവര്‍ അഭിമുഖമായി കാണും
പിന്നീടോ അവര്‍ വ്യത്യാസം കാണിച്ചു, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീര്‍ത്തു.
വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;
സ്ഥിരതയും ആശ്വാസവും നലകുന്ന ദൈവം നിങ്ങള്‍ക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മില്‍ ഏകചിന്തയോടിരിപ്പാന്‍ കൃപ നലകുമാറാകട്ടെ.
വാങ്ങിയപ്പോള്‍ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഔരോരുത്തന്‍ വീണയും വിശുദ്ധന്മാരുടെ പ്രാര്‍ത്ഥന എന്ന ധൂപവര്‍ഗ്ഗം നിറഞ്ഞ പൊന്‍ കലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.