Home Bibles യെഹെസ്കേൽ 43:2 · മലയാളം ബൈബിൾ
യെഹെസ്കേൽ 43:2 · മലയാളം ബൈബിൾ

അപ്പോള്‍ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.

Cross references

യേശയ്യാവ് 6:3

ഒരുത്തനോടു ഒരുത്തന്‍ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ ; സര്‍വ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആര്‍ത്തു പറഞ്ഞു.

യേശയ്യാവ് 60:1

എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേല്‍ ഉദിച്ചിരിക്കുന്നു

യെഹെസ്കേൽ 1:24

അവ പോകുമ്പോള്‍ ചിറകുകളുടെ ഇരെച്ചല്‍ വലിയ വെള്ളത്തിന്റെ ഇരെച്ചല്‍പോലെയും സര്‍വ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാന്‍ കേട്ടു; നിലക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.

യെഹെസ്കേൽ 1:28

അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില്‍ മേഘത്തില്‍ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന്‍ കേട്ടു.

യെഹെസ്കേൽ 3:23

അങ്ങനെ ഞാന്‍ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാന്‍ കെബാര്‍ നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നിലക്കുന്നതു കണ്ടു ഞാന്‍ കവിണ്ണുവീണു.

യെഹെസ്കേൽ 9:3

യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേല്‍നിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കല്‍ വന്നിരുന്നു; പിന്നെ അവന്‍ , ശണവസ്ത്രം ധരിച്ചു അരയില്‍ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.

യെഹെസ്കേൽ 10:4

എന്നാല്‍ യഹോവയുടെ മഹത്വം കെരൂബിന്മേല്‍നിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.

യെഹെസ്കേൽ 10:18

പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിന്‍ മീതെ വന്നുനിന്നു.

യെഹെസ്കേൽ 11:23

യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവില്‍നിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പര്‍വ്വതത്തിന്മേല്‍ നിന്നു.

ഹബക്കൂക്ക് 2:14

വെള്ളം സമുദ്രത്തില്‍ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താല്‍ പൂര്‍ണ്ണമാകും.

ഹബക്കൂക്ക് 3:3

ദൈവം തേമാനില്‍നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വ്വതത്തില്‍നിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നു.

ഹബക്കൂക്ക് 3:4

സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങള്‍ അവന്റെ പാര്‍ശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.

യോഹന്നാൻ 12:41

യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.ര്‍ ആകാതിരിപ്പാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.ഹിച്ചു.

വെളിപ്പാട് 1:15

കാല്‍ ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ടു;

വെളിപ്പാട് 14:2

പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണമീട്ടുന്നതുപോലെ ആയിരുന്നു.

വെളിപ്പാട് 18:1

അനന്തരം ഞാന്‍ വലിയ അധികാരമുള്ള മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങുന്നതു കണ്ടു; അവന്റെ തേജസ്സിനാല്‍ ഭൂമി പ്രകാശിച്ചു.

വെളിപ്പാട് 19:1

അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതുഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.

വെളിപ്പാട് 19:6

നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു.

വെളിപ്പാട് 21:23

നഗരത്തില്‍ പ്രകാശിപ്പാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളകൂ ആകുന്നു.

Interlinear

Choose Theme