അവര്‍ ഗിബെയയില്‍ രാപാര്‍പ്പാന്‍ കയറി; അവന്‍ ചെന്നു നഗരവീഥിയില്‍ ഇരുന്നു; രാപാര്‍ക്കേണ്ടതിന്നു അവരെ വീട്ടില്‍ കൈക്കൊള്‍വാന്‍ ആരെയും കണ്ടില്ല.
Cross references
യജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍ ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു.
അതിന്നു അവന്‍ ഞങ്ങള്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തേക്കു പോകുന്നു; ഞാന്‍ അവിടത്തുകാരന്‍ ആകുന്നു; ഞാന്‍ യെഹൂദയിലെ ബേത്ത്ളേഹെമിനോളം പോയിരുന്നു; ഇപ്പോള്‍ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടില്‍ കൈക്കൊള്‍വാന്‍ ഇവിടെ ആരും ഇല്ല.
കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ ഉത്തരം പറഞ്ഞതുഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീന്‍ ദേശത്തു ഗിബെയയില്‍ രാപാര്‍പ്പാന്‍ ചെന്നു.
എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;
അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല എന്നു അരുളിച്ചെയ്യും.
അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.