Home Bibles ഉല്പത്തി 19:2 · മലയാളം ബൈബിൾ
ഉല്പത്തി 19:2 · മലയാളം ബൈബിൾ

യജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍ ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു.

Cross references

ഉല്പത്തി 18:4

അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിന്‍ കീഴില്‍ ഇരിപ്പിന്‍ .

ന്യായാധിപന്മാർ 19:17

വൃദ്ധന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ നഗരവീഥിയില്‍ വഴിയാത്രക്കാരനെ കണ്ടുനീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.

ന്യായാധിപന്മാർ 19:20

അതിന്നു വൃദ്ധന്‍ നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാന്‍ തരും; വീഥിയില്‍ രാപാര്‍ക്കമാത്രമരുതു എന്നു പറഞ്ഞു,

2 ശമൂവേൽ 11:8

പിന്നെ ദാവീദ് ഊരിയാവോടുനീ വീട്ടില്‍ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയില്‍നിന്നു പുറപ്പെട്ടപ്പോള്‍ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.

യോബ് 31:32

എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകള്‍ പറഞ്ഞില്ലെങ്കില്‍ -- പരദേശി തെരുവീഥിയില്‍ രാപ്പാര്‍ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാന്‍ എന്റെ വാതില്‍ തുറന്നുകൊടുത്തു--

സദൃശവാക്യങ്ങൾ 25:17

കൂട്ടുകാരന്‍ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടില്‍ കൂടക്കൂടെ ചെല്ലരുതു.

ലൂക്കോസ് 24:28

അവര്‍ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോള്‍ അവന്‍ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.

പ്രവൃത്തികൾ 16:15

അവളും കുടുംബവും സ്നാനം ഏറ്റ ശേഷംനിങ്ങള്‍ എന്നെ കര്‍ത്താവില്‍ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കില്‍ എന്റെ വീട്ടില്‍ വന്നു പാര്‍പ്പിന്‍ എന്നു അപേക്ഷിച്ചു ഞങ്ങളെ നിര്‍ബ്ബന്ധിച്ചു.

എബ്രായർ 13:2

അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.

Interlinear

Choose Theme