അതിന്നു അവന് ഞങ്ങള് യെഹൂദയിലെ ബേത്ത്ളേഹെമില്നിന്നു എഫ്രയീംമലനാട്ടില് ഉള്പ്രദേശത്തേക്കു പോകുന്നു; ഞാന് അവിടത്തുകാരന് ആകുന്നു; ഞാന് യെഹൂദയിലെ ബേത്ത്ളേഹെമിനോളം പോയിരുന്നു; ഇപ്പോള് യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടില് കൈക്കൊള്വാന് ഇവിടെ ആരും ഇല്ല.
Cross references
അനന്തരം യിസ്രായേല്മക്കളുടെ സഭ മുഴുവനും ശീലോവില് ഒന്നിച്ചുകൂടി അവിടെ സമാഗമനക്കുടാരം നിര്ത്തി; ദേശം അവര്ക്കും കീഴടങ്ങിയിരുന്നു.
നാലാം ദിവസം അവന് അതികാലത്തു എഴുന്നേറ്റു യാത്ര പുറപ്പെടുവാന് ഭാവിച്ചപ്പോള് യുവതിയുടെ അപ്പന് മരുമകനോടുഅല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.
അനന്തരം യിസ്രായേല്മക്കള് പുറപ്പെട്ടു ബേഥേലിലേക്കു ചെന്നുബെന്യാമീന്യരോടു പടവെട്ടുവാന് ഞങ്ങളില് ആര് മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
എല്ക്കാനെക്കു രണ്ടു ഭാര്യമാര് ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവള്ക്കു പെനിന്നാ എന്നും പേര്; പെനിന്നെക്കു മക്കള് ഉണ്ടായിരുന്നു; ഹന്നെക്കോ മക്കള് ഇല്ലായിരുന്നു.
യഹോവ അവളുടെ ഗര്ഭം അടെച്ചിരുന്നതിനാല് അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാന് തക്കവണ്ണം വളരെ മുഷിപ്പിച്ചു.
പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
കൂട്ടുകാരന് നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടില് കൂടക്കൂടെ ചെല്ലരുതു.
എന്നില് വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവന് ഉണങ്ങിപ്പോകുന്നു; ആ വക ചേര്ത്തു തീയില് ഇടുന്നു;