ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തില്‍നിന്നു അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ ദുഃഖിക്കുന്നു.
Cross references
നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു നിന്റെ അടുക്കല്‍ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും തന്നേ
ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലയഹോവേക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്റെ പുത്രന്മാര്‍ ഞങ്ങള്‍ക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.
നിങ്ങളോ യഹോവയുടെ പുരോഹിതന്മാര്‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാര്‍ എന്നും നിങ്ങള്‍ക്കു പേരാകും; നിങ്ങള്‍ ജാതികളുടെ സന്‍ പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികള്‍ ആയിത്തീരും
ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികള്‍ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാര്‍ നെടുവീര്‍പ്പിടുന്നു; അവളുടെ കന്യകമാര്‍ ഖേദിക്കുന്നു; അവള്‍ക്കും വ്യസനം പിടിച്ചിരിക്കുന്നു.
ഇതുനിമിത്തം ഞാന്‍ കരയുന്നു; എന്റെ കണ്ണു കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദന്‍ എന്നോടു അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാല്‍ എന്റെ മക്കള്‍ നശിച്ചിരിക്കുന്നു.
അവര്‍ യഹോവേക്കു വീഞ്ഞുപകര്‍ന്നു അര്‍പ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങള്‍ അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവര്‍ക്കും വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാന്‍ മാത്രം അവര്‍ക്കും ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.
പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിന്‍ ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിന്‍ ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങള്‍ വന്നു രട്ടുടുത്തു രാത്രി കഴിച്ചുകൂട്ടുവിന്‍ .
നമ്മുടെ കണ്ണിന്റെ മുമ്പില്‍നിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആര്‍ക്കറിയാം?
യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടുയഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികള്‍ അവരുടെ മേല്‍ വഴുവാന്‍ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയില്‍ പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.