Home Bibles പുറപ്പാട് 28:1 · മലയാളം ബൈബിൾ
പുറപ്പാട് 28:1 · മലയാളം ബൈബിൾ

നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു നിന്റെ അടുക്കല്‍ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും തന്നേ

Cross references

പുറപ്പാട് 6:23

അഹരോന്‍ അമ്മീ നാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവള്‍ അവന്നു നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെ പ്രസവിച്ചു.

പുറപ്പാട് 24:1

അവന്‍ പിന്നെയും മോശെയോടുനീയും അഹരോനും നാദാബും അബീഹൂവും യിസ്രായേല്‍മൂപ്പന്മാരില്‍ എഴുപതുപേരും യഹോവയുടെ അടുക്കല്‍ കയറിവന്നു ദൂരത്തു നിന്നു നമസ്കരിപ്പിന്‍ .

പുറപ്പാട് 24:9

അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേല്‍മൂപ്പന്മാരില്‍ എഴുപതുപേരുംകൂടെ കയറിച്ചെന്നു.

പുറപ്പാട് 28:41

അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവര്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.

പുറപ്പാട് 29:1

അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ അവരെ ശുദ്ധീകരിക്കേണ്ടതിന്നു നീ അവര്‍ക്കും ചെയ്യേണ്ടതു എന്തെന്നാല്‍ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും

പുറപ്പാട് 29:9

അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവര്‍ക്കും തലപ്പാവു വെക്കേണം. പൌരോഹിത്യം അവര്‍ക്കും നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും കരപൂരണം ചെയ്യേണം.

പുറപ്പാട് 29:44

ഞാന്‍ സമാഗമന കൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാന്‍ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു ശുദ്ധീകരിക്കും.

പുറപ്പാട് 30:30

അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

പുറപ്പാട് 31:10

പുരോഹിതനായ അഹരോന്റെ വിശുദ്ധ വസ്ത്രങ്ങളും പുരോഹിതശുശ്രൂഷെക്കായിട്ടു

പുറപ്പാട് 35:19

അവയുടെ കയറുകള്‍, വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ വിശേഷവസ്ത്രങ്ങള്‍, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങള്‍ എന്നിവ തന്നേ.

ലേവ്യപുസ്തകം 7:35

ഇതു അഹരോനെയും പുത്രന്മാരെയും യഹോവേക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ പ്രതിഷ്ഠിച്ച നാള്‍മുതല്‍ യഹോവയുടെ ദഹനയാഗങ്ങളില്‍നിന്നു അഹരോന്നുള്ള ഔഹരിയും അവന്റെ പുത്രന്മാര്‍ക്കുംള്ള ഔഹരിയും ആകുന്നു.

ലേവ്യപുസ്തകം 8:1

യഹോവ പിന്നെയും മോശെയോടുനീ അഹരോനെയും അവനോടുകൂടെ

ലേവ്യപുസ്തകം 8:2

അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിന്നുള്ള കാള, രണ്ടു ആട്ടുകൊറ്റന്മാര്‍, കൊട്ടയില്‍ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും

ലേവ്യപുസ്തകം 10:1

അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഔരോ ധൂപകലശം എടുത്തു അതില്‍ തീ ഇട്ടു അതിന്മേല്‍ ധൂപ വര്‍ഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു.

ലേവ്യപുസ്തകം 10:12

അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാല്‍യഹോവയുടെ ദഹനയാഗങ്ങളില്‍ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങള്‍ എടുത്തു യാഗപീഠത്തിന്റെ അടുക്കല്‍ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിന്‍ ; അതു അതിവിശുദ്ധം.

സംഖ്യാപുസ്തകം 2:4

അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേര്‍.

സംഖ്യാപുസ്തകം 16:9

യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്‍വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കല്‍ വരുത്തേണ്ടതിന്നു യിസ്രായേല്‍സഭയില്‍നിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങള്‍ക്കു പോരായോ?

സംഖ്യാപുസ്തകം 17:2

യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരുടെ പക്കല്‍നിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഔരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഔരോരുത്തന്റെ വടിമേല്‍ അവന്റെ പേര്‍ എഴുതുക.

സംഖ്യാപുസ്തകം 18:7

ആകയാല്‍ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാന്‍ നിങ്ങള്‍ക്കു ദാനം ചെയ്തിരിക്കുന്നു; അന്യന്‍ അടുത്തുവന്നാല്‍ മരണശിക്ഷ അനുഭവിക്കേണം.

സംഖ്യാപുസ്തകം 26:61

എന്നാല്‍ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയില്‍ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.

ആവർത്തനം 10:6

യിസ്രായേല്‍മക്കള്‍ ബെനേ-ആക്കാന്‍ എന്ന ബേരോത്തില്‍നിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോന്‍ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകന്‍ എലെയാസാര്‍ അവന്നു പകരം പുരോഹിതനായി.

ആവർത്തനം 18:5

യഹോവയുടെ നാമത്തില്‍ ശുശ്രൂഷിപ്പാന്‍ എപ്പോഴും നില്‍ക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളില്‍നിന്നു അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നതു.

1 ശമൂവേൽ 2:28

എന്റെ യാഗപീഠത്തിന്മേല്‍ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയില്‍ ഏഫോദ് ധരിപ്പാനും ഞാന്‍ അവനെ യിസ്രായേലിന്റെ സകലഗോത്രത്തില്‍നിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേല്‍മക്കളുടെ സകലദഹനയാഗങ്ങളെയും ഞാന്‍ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു.

1 ദിനവൃത്താന്തം 6:10

യോഹാനാന്‍ അസര്‍യ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോന്‍ യെരൂശലേമില്‍ പണിത ആലയത്തില്‍ പൌരോഹിത്യം നടത്തിയതു.

1 ദിനവൃത്താന്തം 6:34

അവന്‍ എല്‍ക്കാനയുടെ മകന്‍ ; അവന്‍ യെരോഹാമിന്റെ മകന്‍ ; അവന്‍ എലീയേലിന്റെ മകന്‍ ; അവന്‍ തോഹയുടെ മകന്‍ ; അവന്‍ സൂഫിന്റെ മകന്‍ ;

1 ദിനവൃത്താന്തം 23:13

ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തില്‍ എണ്ണിയിരുന്നു.

1 ദിനവൃത്താന്തം 24:1

അഹരോന്റെ പുത്രന്മാരുടെ ക്കുറുകളോഅഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.

2 ദിനവൃത്താന്തം 11:14

ലേവ്യര്‍ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.

2 ദിനവൃത്താന്തം 26:18

ഉസ്സീയാവേ, യഹോവേക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാന്‍ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാര്‍ക്കത്രേ; വിശുദ്ധമന്ദിരത്തില്‍നിന്നു പൊയ്ക്കൊള്‍ക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 115:10

അഹരോന്‍ ഗൃഹമേ, യഹോവയില്‍ ആശ്രയിക്ക. അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.

ലൂക്കോസ് 1:8

അവന്‍ ക്കുറിന്റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍

എബ്രായർ 5:1

മനുഷ്യരുടെ ഇടയില്‍നിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങള്‍ക്കായി വഴിപാടും യാഗവും അര്‍പ്പിപ്പാന്‍ ദൈവകാര്‍യ്യത്തില്‍ മനുഷ്യര്‍ക്കും വേണ്ടി നിയമിക്കപ്പെടുന്നു.

Interlinear

Choose Theme