Home Bibles യോബ് 9:22 · മലയാളം ബൈബിൾ
യോബ് 9:22 · മലയാളം ബൈബിൾ

അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാന്‍ പറയുന്നതുഅവന്‍ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.

Cross references

യോബ് 10:8

നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു.

യോബ് 34:9

ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു മനുഷ്യന്നു പ്രയോജനമില്ലെന്നു അവന്‍ പറഞ്ഞു.

സഭാപ്രസംഗി 9:1

ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യില്‍ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധനചെയ്‍വാന്‍ ഞാന്‍ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യന്‍ അറിയുന്നില്ല; സര്‍വ്വവും അവരുടെ മുമ്പില്‍ ഇരിക്കുന്നു താനും.

സഭാപ്രസംഗി 9:2

എല്ലാവര്‍ക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിര്‍മ്മലന്നും മലിനന്നും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.

സഭാപ്രസംഗി 9:3

എല്ലാവര്‍ക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴില്‍ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തില്‍ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവര്‍ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.

യെഹെസ്കേൽ 21:3

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്റെ നേരെ പുറപ്പെട്ടു എന്റെ വാള്‍ ഉറയില്‍നിന്നു ഊരി നീതിമാനെയും ദുഷ്ടനെയും നിന്നില്‍നിന്നു ഛേദിച്ചുകളയും.

യെഹെസ്കേൽ 21:9

മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു വാള്‍; ഒരു വാള്‍; അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.

ലൂക്കോസ് 13:2

അതിന്നു അവന്‍ ഉത്തരം പറഞ്ഞതുആ ഗലീലക്കാര്‍ ഇതു അനുഭവിക്കായാല്‍ എല്ലാ ഗലീലക്കാരിലും പാപികള്‍ ആയിരുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാന്‍ നിങ്ങള്‍ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

Interlinear

Choose Theme