Home Bibles സഭാപ്രസംഗി 9:2 · മലയാളം ബൈബിൾ
സഭാപ്രസംഗി 9:2 · മലയാളം ബൈബിൾ

എല്ലാവര്‍ക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിര്‍മ്മലന്നും മലിനന്നും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.

Cross references

ഉല്പത്തി 24:3

ചുറ്റും പാര്‍ക്കുംന്ന കനാന്യരുടെ കന്യകമാരില്‍നിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,

ഉല്പത്തി 24:8

എന്നാല്‍ സ്ത്രീക്കു നിന്നോടുകൂടെ വരുവാന്‍ മനസ്സില്ലെങ്കില്‍ നീ ഈ സത്യത്തില്‍ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.

യോശുവ 2:17

അവര്‍ അവളോടു പറഞ്ഞതുഞങ്ങള്‍ ഈ ദേശത്തു വരുമ്പോള്‍ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതില്‍ക്കല്‍

1 ശമൂവേൽ 14:26

ജനം കാട്ടില്‍ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതു കണ്ടുഎങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.

യോബ് 9:22

അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാന്‍ പറയുന്നതുഅവന്‍ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.

യോബ് 21:7

ദുഷ്ടന്മാര്‍ ജീവിച്ചിരുന്നു വാര്‍ദ്ധക്യം പ്രാപിക്കയും അവര്‍ക്കും ബലം വര്‍ദ്ധിക്കയും ചെയ്യുന്നതു എന്തു?

യോബ് 21:26

അവര്‍ ഒരുപോലെ പൊടിയില്‍ കിടക്കുന്നു; കൃമി അവരെ മൂടുന്നു.

സങ്കീർത്തനങ്ങൾ 73:3

ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.

സഭാപ്രസംഗി 2:14

ജ്ഞാനിക്കു തലയില്‍ കണ്ണുണ്ടു; ഭോഷന്‍ ഇരുട്ടില്‍ നടക്കുന്നു; എന്നാല്‍ അവര്‍ക്കും എല്ലാവര്‍ക്കും ഗതി ഒന്നു തന്നേ എന്നു ഞാന്‍ ഗ്രഹിച്ചു.

സഭാപ്രസംഗി 2:26

തനിക്കു പ്രസാദമുള്ള മനുഷ്യന്നു അവന്‍ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാന്‍ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.

സഭാപ്രസംഗി 6:6

അവന്‍ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കില്‍ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നതു?

സഭാപ്രസംഗി 7:2

വിരുന്നുവീട്ടില്‍ പോകുന്നതിനെക്കാള്‍ വിലാപഭവനത്തില്‍ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവന്‍ അതു ഹൃദയത്തില്‍ കരുതിക്കൊള്ളും.

സഭാപ്രസംഗി 7:18

നീ ഇതു പിടിച്ചുകൊണ്ടാല്‍ കൊള്ളാം; അതിങ്കല്‍നിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തന്‍ ഇവ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുപോരും.

സഭാപ്രസംഗി 8:12

പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാര്‍ക്കും നന്മ വരുമെന്നു ഞാന്‍ നിശ്ചയമായി അറിയുന്നു.

യെഹെസ്കേൽ 17:18

അവന്‍ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവന്‍ കയ്യടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാല്‍ അവന്‍ ഒഴിഞ്ഞുപോകയില്ല.

സഖറിയാവ് 5:3

അവന്‍ എന്നോടു പറഞ്ഞതുഇതു സര്‍വ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവന്‍ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവന്‍ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.

മലാഖി 3:5

ഞാന്‍ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 3:15

ആകയാല്‍ ഞങ്ങള്‍ അഹങ്കാരികളെ ഭാഗ്യവാന്മാര്‍ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാര്‍ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവര്‍ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങള്‍ പറയുന്നു.

മലാഖി 3:18

അപ്പോള്‍ നിങ്ങള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.

Interlinear

Choose Theme