Home Bibles യോബ് 9 · മലയാളം ബൈബിൾ ||

യോബ്

Chapter 9

മലയാളം ബൈബിൾ
1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ 2അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയില്‍ മര്‍ത്യന്‍ നീതിമാനാകുന്നതെങ്ങിനെ? 3അവന്നു അവനോടു വ്യവഹരിപ്പാന്‍ ഇഷ്ടം തോന്നിയാല്‍ ആയിരത്തില്‍ ഒന്നിന്നു ഉത്തരം പറവാന്‍ കഴികയില്ല. 4അവന്‍ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവന്‍ ആര്‍? 5അവന്‍ പര്‍വ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു. 6അവന്‍ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകള്‍ കുലുങ്ങിപ്പോകുന്നു. 7അവന്‍ സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവന്‍ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു. 8അവന്‍ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേല്‍ അവന്‍ നടക്കുന്നു. 9അവന്‍ സപ്തര്‍ഷി, മകയിരം, കാര്‍ത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. 10അവന്‍ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു. 11അവന്‍ എന്റെ അരികെ കൂടി കടക്കുന്നു; ഞാന്‍ അവനെ കാണുന്നില്ല; അവന്‍ കടന്നുപോകുന്നു; ഞാന്‍ അവനെ അറിയുന്നതുമില്ല. 12അവന്‍ പറിച്ചെടുക്കുന്നു; ആര്‍ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആര്‍ ചോദിക്കും? 13ദൈവം തന്റെ കോപത്തെ പിന്‍ വലിക്കുന്നില്ല; രഹബിന്റെ തുണയാളികള്‍ അവന്നു വഴങ്ങുന്നു. 14പിന്നെ ഞാന്‍ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാന്‍ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ? 15ഞാന്‍ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാന്‍ യാചിക്കേണ്ടിവരും. 16ഞാന്‍ വിളിച്ചിട്ടു അവന്‍ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേള്‍ക്കും എന്നു ഞാന്‍ വിശ്വസിക്കയില്ല. 17കൊടുങ്കാറ്റുകൊണ്ടു അവന്‍ എന്നെ തകര്‍ക്കുംന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു. 18ശ്വാസംകഴിപ്പാന്‍ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു. 19ബലം വിചാരിച്ചാല്‍അവന്‍ തന്നേ ബലവാന്‍ ; ന്യായവിധി വിചാരിച്ചാല്‍ആര്‍ എനിക്കു അവധി നിശ്ചയിക്കും? 20ഞാന്‍ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാന്‍ നിഷ്കളങ്കനായാലും അവന്‍ എനിക്കു വക്രത ആരോപിക്കും. 21ഞാന്‍ നിഷ്കളങ്കന്‍ ; ഞാന്‍ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാന്‍ നിരസിക്കുന്നു. 22അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാന്‍ പറയുന്നതുഅവന്‍ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു. 23ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കില്‍ നിര്‍ദ്ദോഷികളുടെ നിരാശ കണ്ടു അവന്‍ ചിരിക്കുന്നു. 24ഭൂമി ദുഷ്ടന്മാരുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവന്‍ മൂടിക്കളയുന്നു; അതു അവനല്ലെങ്കില്‍ പിന്നെ ആര്‍? 25എന്റെ ആയുഷ്കാലം ഔട്ടാളനെക്കാള്‍ വേഗം പോകുന്നു; അതു നന്മ കാണാതെ ഔടിപ്പോകുന്നു. 26അതു ഔടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു. 27ഞാന്‍ എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാല്‍, 28ഞാന്‍ എന്റെ വ്യസനം ഒക്കെയും ഔര്‍ത്തു ഭയപ്പെടുന്നു; നീ എന്നെ നിര്‍ദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാന്‍ അറിയുന്നു. 29എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാന്‍ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു? 30ഞാന്‍ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും 31നീ എന്നെ ചേറ്റുകുഴിയില്‍ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും. 32ഞാന്‍ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവന്‍ എന്നെപ്പോലെ മനുഷ്യനല്ലല്ലോ. 33ഞങ്ങളെ ഇരുവരെയും പറഞ്ഞു നിര്‍ത്തേണ്ടതിന്നു ഞങ്ങളുടെ നടുവില്‍ ഒരു മദ്ധ്യസ്ഥനുമില്ല. 34അവന്‍ തന്റെ വടി എങ്കല്‍നിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ; 35അപ്പോള്‍ ഞാന്‍ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോള്‍ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.

Choose Theme