Home Bibles യോബ് 9:15 · മലയാളം ബൈബിൾ
യോബ് 9:15 · മലയാളം ബൈബിൾ

ഞാന്‍ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാന്‍ യാചിക്കേണ്ടിവരും.

Cross references

1 രാജാക്കന്മാർ 8:38

നിന്റെ ജനമായ യിസ്രായേല്‍ മുഴുവനെങ്കിലും വല്ല പ്രാര്‍ത്ഥനയും യാചനയും കഴിക്കയും ഔരോരുത്തന്‍ താന്താന്റെ മന:പീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലര്‍ത്തുകയും ചെയ്താല്‍

2 ദിനവൃത്താന്തം 33:13

അവന്‍ അവന്റെ പ്രാര്‍ത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമില്‍ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.

യോബ് 5:8

ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കല്‍ ഏല്പിക്കുമായിരുന്നു;

യോബ് 8:5

നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സര്‍വ്വശക്തനോടപേക്ഷിക്കയും ചെയ്താല്‍,

യോബ് 10:2

ഞാന്‍ ദൈവത്തോടു പറയുംഎന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാന്‍ സംഗതി എന്തു? എന്നെ അറിയിക്കേണമേ.

യോബ് 10:15

ഞാന്‍ ദുഷ്ടനെങ്കില്‍ എനിക്കു അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാന്‍ തല ഉയര്‍ത്തേണ്ടതല്ല; ലജ്ജാപൂര്‍ണ്ണനായി ഞാന്‍ എന്റെ കഷ്ടത കാണുന്നു.

യോബ് 22:27

നീ അവനോടു പ്രാര്‍ത്ഥിക്കും; അവന്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കും; നീ നിന്റെ നേര്‍ച്ചകളെ കഴിക്കും.

യോബ് 23:7

അവിടെ നേരുള്ളവന്‍ അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യില്‍നിന്നു രക്ഷപ്പെടുമായിരുന്നു.

യോബ് 34:31

ഞാന്‍ ശിക്ഷ സഹിച്ചു; ഞാന്‍ ഇനി കുറ്റം ചെയ്കയില്ല;

യിരെമ്യാവ് 31:9

അങ്ങനെ ഞാന്‍ ഇളയപ്പന്റെ മകന്‍ ഹനമെയേലിനോടു അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെല്‍ വെള്ളി തൂക്കിക്കൊടുത്തു.

ദാനിയേൽ 9:3

അപ്പോള്‍ ഞാന്‍ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരില്‍ ഇരുന്നും കൊണ്ടു പ്രാര്‍ത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കര്‍ത്താവിങ്കലേക്കു മുഖം തിരിച്ചു.

ദാനിയേൽ 9:18

എന്റെ ദൈവമേ, ചെവി ചായിച്ചു കേള്‍ക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങള്‍ ഞങ്ങളുടെ നീതിപ്രവൃത്തികളില്‍ അല്ല, നിന്റെ മഹാകരുണയില്‍ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയില്‍ ബോധിപ്പിക്കുന്നു.

1 കൊരിന്ത്യർ 4:4

എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാല്‍ ഞാന്‍ നീതിമാന്‍ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കര്‍ത്താവു ആകുന്നു.

1 പത്രോസ് 2:23

തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല്‍ കാര്‍യ്യം ഭരമേല്പിക്കയത്രേ ചെയ്തതു.

Interlinear

Choose Theme