Home Bibles യോബ് 31:32 · മലയാളം ബൈബിൾ
യോബ് 31:32 · മലയാളം ബൈബിൾ

എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകള്‍ പറഞ്ഞില്ലെങ്കില്‍ -- പരദേശി തെരുവീഥിയില്‍ രാപ്പാര്‍ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാന്‍ എന്റെ വാതില്‍ തുറന്നുകൊടുത്തു--

Cross references

ഉല്പത്തി 19:2

യജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍ ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു.

ന്യായാധിപന്മാർ 19:15

അവര്‍ ഗിബെയയില്‍ രാപാര്‍പ്പാന്‍ കയറി; അവന്‍ ചെന്നു നഗരവീഥിയില്‍ ഇരുന്നു; രാപാര്‍ക്കേണ്ടതിന്നു അവരെ വീട്ടില്‍ കൈക്കൊള്‍വാന്‍ ആരെയും കണ്ടില്ല.

ന്യായാധിപന്മാർ 19:20

അതിന്നു വൃദ്ധന്‍ നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാന്‍ തരും; വീഥിയില്‍ രാപാര്‍ക്കമാത്രമരുതു എന്നു പറഞ്ഞു,

യോബ് 29:16

ദരിദ്രന്മാര്‍ക്കും ഞാന്‍ അപ്പനായിരുന്നു; ഞാന്‍ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.

യോബ് 31:17

അനാഥന്നു അംശം കൊടുക്കാതെ ഞാന്‍ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കില്‍ -

യേശയ്യാവ് 58:7

വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്‍‍കൂ നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?

മത്തായി 25:35

എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;

മത്തായി 25:40

രാജാവു അവരോടുഎന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

മത്തായി 25:44

അതിന്നു അവര്‍കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവന്‍ അവരോടു

റോമർ 12:13

കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍ ; പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ ; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കയും അതിഥിസല്‍ക്കാരം ആചരിക്കയും ചെയ്‍വിന്‍ .

1 തിമോത്തെയോസ് 5:10

മക്കളെ വളര്‍ത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവര്‍ക്കും മുട്ടുതീര്‍ക്കുംകയോ സര്‍വ്വസല്‍പ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം.

എബ്രായർ 13:2

അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.

1 പത്രോസ് 4:9

പിറുപിറുപ്പു കൂടാതെ തമ്മില്‍ അതിഥിസല്‍ക്കാരം ആചരിപ്പിന്‍ .

Interlinear

Choose Theme