Home Bibles യോബ് 15:6 · മലയാളം ബൈബിൾ
യോബ് 15:6 · മലയാളം ബൈബിൾ

ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങള്‍ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു.

Cross references

1 രാജാക്കന്മാർ 20:40

എന്നാല്‍ അടിയന്‍ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോള്‍ അവനെ കാണാതെപോയി. അതിന്നു യിസ്രായേല്‍രാജാവു അവനോടുനിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീര്‍ച്ചയാക്കിയല്ലോ എന്നു പറഞ്ഞു.

യോബ് 9:20

ഞാന്‍ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാന്‍ നിഷ്കളങ്കനായാലും അവന്‍ എനിക്കു വക്രത ആരോപിക്കും.

യോബ് 33:8

ഞാന്‍ കേള്‍ക്കെ നീ പറഞ്ഞതും നിന്റെ വാക്കു ഞാന്‍ കേട്ടതും എന്തെന്നാല്‍

യോബ് 34:5

ഞാന്‍ നീതിമാന്‍ , ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിന്നെതിരെ ഞാന്‍ ഭോഷകു പറയേണമോ?

യോബ് 35:2

എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?

യോബ് 40:8

നീ എന്റെ ന്യായത്തെ ദുര്‍ബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?

യോബ് 42:3

അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാര്‍? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാന്‍ തിരിച്ചറിയാതെ പറഞ്ഞുപോയി.

സങ്കീർത്തനങ്ങൾ 64:8

അങ്ങനെ സ്വന്തനാവു അവര്‍ക്കും വിരോധമായിരിക്കയാല്‍ അവര്‍ ഇടറിവീഴുവാന്‍ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.

മത്തായി 12:37

നിന്റെ വാക്കുകളാല്‍ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാല്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”

മത്തായി 26:65

നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നുഅവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.

ലൂക്കോസ് 19:22

അവന്‍ അവനോടുദുഷ്ട ദാസനേ, നിന്റെ വായില്‍ നിന്നു തന്നേ ഞാന്‍ നിന്നെ ന്യായം വിധിക്കും. ഞാന്‍ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു നീ അറിഞ്ഞുവല്ലോ.

Interlinear

Choose Theme