Home Bibles യോബ് 34:5 · മലയാളം ബൈബിൾ
യോബ് 34:5 · മലയാളം ബൈബിൾ

ഞാന്‍ നീതിമാന്‍ , ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിന്നെതിരെ ഞാന്‍ ഭോഷകു പറയേണമോ?

Cross references

യോബ് 8:3

ദൈവം ന്യായം മറിച്ചുകളയുമോ? സര്‍വ്വശക്തന്‍ നീതിയെ മറിച്ചുകളയുമോ?

യോബ് 9:17

കൊടുങ്കാറ്റുകൊണ്ടു അവന്‍ എന്നെ തകര്‍ക്കുംന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.

യോബ് 10:7

ഞാന്‍ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ആരുമില്ല.

യോബ് 11:4

എന്റെ ഉപദേശം നിര്‍മ്മലം എന്നും തൃക്കണ്ണിന്നു ഞാന്‍ വെടിപ്പുള്ളവന്‍ എന്നും നീ പറഞ്ഞുവല്ലോ.

യോബ് 16:17

എങ്കിലും സാഹസം എന്റെ കൈകളില്‍ ഇല്ല. എന്റെ പ്രാര്‍ത്ഥന നിര്‍മ്മലമത്രേ.

യോബ് 19:7

അയ്യോ, ബലാല്‍ക്കാരം എന്നു ഞാന്‍ നിലവിളിക്കുന്നു; കേള്‍പ്പോരില്ല; രക്ഷെക്കായി ഞാന്‍ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.

യോബ് 27:2

എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സര്‍വ്വശക്തനാണ--

യോബ് 29:14

ഞാന്‍ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

യോബ് 32:1

അങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാര്‍ അവനോടു വാദിക്കുന്നതു മതിയാക്കി.

യോബ് 33:9

ഞാന്‍ ലംഘനം ഇല്ലാത്ത നിര്‍മ്മലന്‍ ; ഞാന്‍ നിര്‍ദ്ദോഷി; എന്നില്‍ അകൃത്യവുമില്ല.

Interlinear

Choose Theme