Home Bibles യോബ് 42:3 · മലയാളം ബൈബിൾ
യോബ് 42:3 · മലയാളം ബൈബിൾ

അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാര്‍? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാന്‍ തിരിച്ചറിയാതെ പറഞ്ഞുപോയി.

Cross references

യോബ് 11:7

ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ?

യോബ് 11:9

അതിന്റെ പരിമാണം ഭൂമിയെക്കാള്‍ നീളവും സമുദ്രത്തെക്കാള്‍ വീതിയും ഉള്ളതു.

യോബ് 13:1

എന്റെ കണ്ണു ഇതൊക്കെയും കണ്ടു; എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.

യോബ് 38:2

അറിവില്ലാത്ത വാക്കുകളാല്‍ ആലോചനയെ ഇരുളാക്കുന്നോരിവനാര്‍?

സങ്കീർത്തനങ്ങൾ 40:5

എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങള്‍ക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന്‍ ആരുമില്ല; ഞാന്‍ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാല്‍ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.

സങ്കീർത്തനങ്ങൾ 131:1

ദാവീദിന്റെ ഒരു ആരോഹണ ഗീതം

സങ്കീർത്തനങ്ങൾ 139:6

നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേല്‍ വെച്ചിരിക്കുന്നു.

സദൃശവാക്യങ്ങൾ 30:2

ഞാന്‍ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;

Interlinear

Choose Theme