നാം സമാധാനത്തിന്നായി കാത്തിരുന്നു; എന്നാല് ഗുണവും വന്നില്ല; രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാല് ഇതാ, ഭീതി!
Cross references
അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയില് നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
ആകയാല് യഹോവ യിസ്രായേല്സന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില് ഏല്പിച്ചു, ഒടുവില് അവരെ തന്റെ സന്നിധിയില്നിന്നു നീക്കിക്കളഞ്ഞു.
അവര് അവയെ വിട്ടുമാറായ്കയാല് യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രാകരം ഒടുവില് യിസ്രായേലിനെ തന്റെ സന്നിധിയില് നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേല് സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.
പിന്നെ അവന് എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമില്നിന്നും മനശ്ശെയില് നിന്നും ശിമേയോനില്നിന്നും അവരുടെ അടുക്കല് വന്നുപാര്ക്കുംന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലില്നിന്നു അനേകര് വന്നു അവനോടു ചേര്ന്നു.
എന്നാല് അവന് യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
വിശ്വാസത്യാഗിനിയായ യിസ്രായേല് വ്യഭിചാരം ചെയ്ത ഹേതുവാല് തന്നേ ഞാന് അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്
യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവ ഒടുവി അവരെ തന്റെ സന്നിധിയിനിന്നു തള്ളിക്കളഞ്ഞു; എന്നാ സിദെക്കീയാവു ബാബേ രാജാവിനോടു മത്സരിച്ചു.
അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് മാംസം രക്തത്തോടുകൂടെ തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയും രക്തം ചൊരികയും ചെയ്യുന്നു;
യഹോവ അവനോടുഅവന്നു യിസ്രെയേല് (ദൈവം വിതെക്കും) എന്നു പേര്വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാന് യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്ശിച്ചു യിസ്രായേല്ഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
അവര് യഹോവയുടെ ദേശത്തു പാര്ക്കുംകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരില്വെച്ചു മലിനമായതു തിന്നുകയും ചെയ്യും.
ഗിബെയയുടെ കാലത്തു എന്നപോലെ അവര് വഷളത്വത്തില് മുഴുകിയിരിക്കുന്നു; അവന് അവരുടെ അകൃത്യം ഔര്ത്തു അവരുടെ പാപം സന്ദര്ശിക്കും.
എഫ്രയീമിന്നു പുഴുകൂത്തു പിടിച്ചു; അവരുടെ വേര് ഉണങ്ങിപ്പോയി; അവര് ഫലം കായിക്കയില്ല; അവര് പ്രസവിച്ചാലും ഞാന് അവരുടെ ഇഷ്ടകരമായ ഗര്ഭഫലത്തെ കൊന്നുകളയും.
അവര് എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവന് അവരെ തള്ളിക്കളയും; അവര് ജാതികളുടെ ഇടയില് ഉഴന്നു നടക്കേണ്ടിവരും.
എഫ്രയീം കാറ്റില് ഇഷ്ടപ്പെട്ടു കിഴക്കന് കാറ്റിനെ പിന്തുടരുന്നു; അവന് ഇടവിടാതെ ഭോഷകും ശൂന്യവും വര്ദ്ധിപ്പിക്കുന്നു; അവര് അശ്ശൂര്യ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.
ശമര്യ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവള് തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവര് വാള്കൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവര് തകര്ത്തുകളയും; അവരുടെ ഗര്ഭിണികളുടെ ഉദരം പിളര്ന്നുകളയും.