Home Bibles 2 ദിനവൃത്താന്തം 15:9 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 15:9 · മലയാളം ബൈബിൾ

പിന്നെ അവന്‍ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമില്‍നിന്നും മനശ്ശെയില്‍ നിന്നും ശിമേയോനില്‍നിന്നും അവരുടെ അടുക്കല്‍ വന്നുപാര്‍ക്കുംന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലില്‍നിന്നു അനേകര്‍ വന്നു അവനോടു ചേര്‍ന്നു.

Cross references

ഉല്പത്തി 26:28

അതിന്നു അവര്‍യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങള്‍ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മില്‍, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.

ഉല്പത്തി 39:3

യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനന്‍ കണ്ടു.

1 ശമൂവേൽ 18:28

യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൌലിന്റെ മകളായ മീഖള്‍ അവനെ സ്നേഹിച്ചു എന്നും ശൌല്‍ കണ്ടറിഞ്ഞപ്പോള്‍,

1 രാജാക്കന്മാർ 3:28

രാജാവു കല്പിച്ച വിധി യിസ്രായേല്‍ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാന്‍ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളില്‍ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.

1 രാജാക്കന്മാർ 12:19

ഇങ്ങനെ യിസ്രായേല്‍ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മതസരിച്ചു നിലക്കുന്നു.

1 ദിനവൃത്താന്തം 12:19

ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോള്‍ മനശ്ശേയരില്‍ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കും തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ടുഅവന്‍ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.

2 ദിനവൃത്താന്തം 11:16

ഇങ്ങനെ അവര്‍ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയില്‍ നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.

2 ദിനവൃത്താന്തം 19:4

യെഹോശാഫാത്ത് യെരൂശലേമില്‍ പാര്‍ത്തു, ബേര്‍-ശേബമുതല്‍ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയില്‍ വീണ്ടും സഞ്ചരിച്ചു അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചു വരുത്തി.

2 ദിനവൃത്താന്തം 30:1

അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമില്‍ യഹോവയുടെ ആലയത്തിലേക്കു വരുവാന്‍ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കല്‍ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തില്‍ പെസഹ ആചരിക്കണമെന്നു

2 ദിനവൃത്താന്തം 30:25

യെഹൂദയുടെ സര്‍വ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലില്‍നിന്നു വന്ന സര്‍വ്വസഭയും യിസ്രായേല്‍ ദേശത്തുനിന്നു വന്നു യെഹൂദയില്‍ പാര്‍ത്തിരുന്ന പരദേശികളും സന്തോഷിച്ചു.

സഖറിയാവ് 8:21

ഒരു പട്ടണത്തിലെ നിവാസികള്‍ മറ്റൊന്നിലേക്കു ചെന്നുവരുവിന്‍ , നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും.

സഖറിയാവ് 8:23

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേര്‍ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചുദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങള്‍ കേട്ടിരിക്കയാല്‍ ഞങ്ങള്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.

പ്രവൃത്തികൾ 7:9

ഗോത്രപിതാക്കന്മാര്‍ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.

പ്രവൃത്തികൾ 9:31

അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളില്‍ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവര്‍ദ്ധന പ്രാപിച്ചും കര്‍ത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.

Interlinear

Choose Theme