എഫ്രയീമിന്നു പുഴുകൂത്തു പിടിച്ചു; അവരുടെ വേര്‍ ഉണങ്ങിപ്പോയി; അവര്‍ ഫലം കായിക്കയില്ല; അവര്‍ പ്രസവിച്ചാലും ഞാന്‍ അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെ കൊന്നുകളയും.
Cross references
അവയുടെ പിന്നാലെ ഉണങ്ങിയും നേര്‍ത്തും കിഴക്കന്‍ കാറ്റിനാല്‍ കരിഞ്ഞുമിരിക്കുന്ന ഏഴു കതിര്‍ പൊങ്ങിവന്നു.
വീഥികളില്‍ വാളും അറകളില്‍ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
കീഴെ അവന്റെ വേര്‍ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.
അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോല്‍ ജ്വാലയാല്‍ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നു പോകും; അവര്‍ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിന്‍ പരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.
അവരെ നട്ട ഉടനെ, അവരെ വിതെച്ച ഉടനെ അവര്‍ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവന്‍ അവരുടെ മേല്‍ ഊതി അവര്‍ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു.
നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ഗര്‍വ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാന്‍ അശുദ്ധമാക്കും; നിങ്ങള്‍ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും.
എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചു നടപ്പാന്‍ ഇഷ്ടം തോന്നിയതുകൊണ്ടു അവന്‍ പീഡിതനും വ്യവഹാരത്തില്‍ തോറ്റവനും ആയിരിക്കുന്നു.
അവര്‍ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നലകുകയുമില്ല; നല്കിയാലും അന്യജാതികള്‍ അതിനെ വിഴുങ്ങിക്കളയും.
എഫ്രയീമിന്റെ മഹത്വം പ്രസവമോ ഗര്‍ഭമോ ഗര്‍ഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.