അഞ്ചാം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടി തന്നേ, ബാബേരാജാവിന്റെ തിരുമുമ്പി നിലക്കുന്നവനും അകമ്പടിനായകനുമായ നെബൂസ-അദാ യെരൂശലേമിലേക്കു വന്നു.
Cross references
എന്നാല് മിദ്യാന്യര് അവനെ മിസ്രയീമില് ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു വിറ്റു.
അവന് യഹോവയുടെ ആലയത്തിലെ സകലനിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്നു എടുത്തു കൊണ്ടു പോയി; യിസ്രായേല്രാജാവായ ശലോമോന് യഹോവയുടെ മന്ദിരത്തില് ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന് ഖണ്ഡിച്ചുകളഞ്ഞു.
അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ് നേസര് രാജാവെന്ന ബാബേല്രാജാവിന്റെ പത്തൊമ്പതാം ആണ്ടില് തന്നേ, ബാബേല്രാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാന് യെരൂശലേമില്വന്നു.
അവന്നു യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടില്, യഹോവയുടെ അരുളപ്പാടുണ്ടായി.
ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന് ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാല്നിങ്ങള് കല്ദയരെ സേവിപ്പാന് ഭയപ്പെടരുതു; ദേശത്തു പാര്ത്തു ബാബേല്രാജാവിനെ സേവിപ്പിന് ; എന്നാല് നിങ്ങള്ക്കു നന്നായിരിക്കും;
അങ്ങനെ തന്നേ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേല്രാജാവു യെഹൂദയില് ഒരു ശേഷിപ്പിനെ വെച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന് ഗെദല്യാവെ അവര്ക്കും അധിപതിയാക്കീട്ടുണ്ടെന്നും കേട്ടപ്പോള്
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടി അവ യെരൂശലേമിനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടു പേ;
എന്നാല് രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാന് പുറപ്പെട്ടു അര്യ്യോക്കിനോടു ദാനീയേല് ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.
സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടുംഞങ്ങള് ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തില് കരഞ്ഞുംകൊണ്ടു ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിന് .