പിന്നെ അവ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേരാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തി ആക്കി.
Cross references
ഞാന്‍ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ സംഭരിക്കും; അവര്‍ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയില്‍ ഇട്ടുകളയും.
അങ്ങനെ ഞാന്‍ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകന്‍ യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി
അവന്‍ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനില്‍ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തില്‍ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
ഞാന്‍ എന്റെ വല അവന്റെമേല്‍ വീശും; അവന്‍ എന്റെ കണിയില്‍ അകപ്പെടും; ഞാന്‍ അവനെ കല്ദയരുടെ ദേശത്തു ബാബേലില്‍ കൊണ്ടുപോകും; എങ്കിലും അവന്‍ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.
അവര്‍ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവര്‍ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാന്‍ ന്യായവിധി അവര്‍ക്കും ഭരമേല്പിക്കും; അവര്‍ തങ്ങളുടെ ന്യായങ്ങള്‍ക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.